‘പ്രകൃതിക്ഷോഭങ്ങൾക്ക് മുൻപ് ഇനി സൈറൺ മുഴങ്ങും’; കേരളത്തിൽ ഈ 35 ഇടങ്ങളിൽ പുതിയ സംവിധാനമൊരുക്കും

‘പ്രകൃതിക്ഷോഭങ്ങൾക്ക് മുൻപ് ഇനി സൈറൺ മുഴങ്ങും’; കേരളത്തിൽ ഈ 35 ഇടങ്ങളിൽ പുതിയ സംവിധാനമൊരുക്കും

തിരുവനന്തപുരം: പ്രകൃതിക്ഷോഭങ്ങള്‍ ഭീഷണി തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് സംവിധാനമൊരുക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ മുൻകൂട്ടി അറിയുന്നതിനും മുന്നറിയിപ്പ് നൽകുന്നതിനുമായിട്ടാണ് സംവിധാനമൊരുക്കുന്നത്. 35 ഇടങ്ങളിൽ സംവിധാനമൊരുക്കാനാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ലക്ഷ്യം.

തിരുവനന്തപുരം ജില്ല: കടയ്ക്കാവൂര്‍ പഞ്ചായത്ത് ഓഫീസ്, തുമ്പ പോലീസ് സ്റ്റേഷന്‍, വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍, ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനം.

കൊല്ലം ജില്ല: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊറ്റംകുളങ്ങര, ഗവ. എച്ച്എസ്എസ് വെള്ളമണല്‍, കോട്ടപ്പുറം വില്ലേജ് ഓഫീസ്, ഗവ. ടിടിഐ കന്റോണ്‍മെന്റ് വനിതാ ഐടിഐ തിരുമുല്ലവാരം.

ആലപ്പുഴ: യുപിഎസ് പാനൂര്‍ക്കര, പോസ്റ്റ് ഓഫീസ് – ആലപ്പുഴ

എറണാകുളം: ഞാറയ്ക്കല്‍ വിഎച്ച്എസ്എസ്, എഡ്വേഡ് മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
മലപ്പുറം: താനൂര്‍ ബ്ലോക്ക് ഓഫീസ്, പരപ്പനങ്ങാടി മുനിസിപ്പല്‍ ഓഫീസ്, ജിയുപിഎസ് അരിയല്ലൂര്‍.

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്ത് മീറ്റിങ് ഹാള്‍, ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജ് കോഴിക്കോട്, ഗവ. യുപിഎസ്. പന്നിയങ്കര, ഗവ. പി.ഡബ്ല്യുഡി റെസ്റ്റ് ഹൗസ് കൊയിലാണ്ടി, ഗവ. വിഎച്ച്എസ്എസ് ബോയ്സ് മടപ്പള്ളി, മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫീസ് കോഴിക്കോട്. തിരുവങ്ങൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍.

കണ്ണൂര്‍: ഗവ. എച്ച്എസ്എസ് മുഴുപ്പിലങ്ങാട്, ജിവിഎച്ച്എസ്എസ് കണ്ണൂര്‍, ഗവ. എച്ച്എസ്എസ്. അഴിയൂര്‍, മാട്ടൂല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രാമന്തളി ജിഎച്ച്എസ്എസ്, പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കണ്ണൂര്‍

കാസര്‍കോട്: ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മഹാകവി പി സ്മാരക സ്‌കൂള്‍ വെള്ളിക്കോത്ത്, ജിവിഎച്ച്എസ്എസ് മൊഗ്രാല്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഗവ. എച്ച്എസ്എസ് പള്ളിക്കര, ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഉദുമ.

ചുഴലിക്കാറ്റ് ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്ക തുടരുന്നതിനിടെയാണ് സൈറൺ, ലൈറ്റ് ഉൾപ്പെടെയുള്ള മുന്നറിയിപ്പ് സംവിധാനമൊരുക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറെടുക്കുന്നത്. മുന്നറിയിപ്പ് സംവിധാനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

അതേസമയം, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള 86 സൈറണുകളുടെ പ്രവർത്തന പരീക്ഷണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞ ജൂണിൽ പൂർത്തിയായിരുന്നു. പതിനാല് ജില്ലകളിലുമായി സ്കൂളുകൾ, മറ്റ് പൊതുകെട്ടിടങ്ങൾ എന്നിവയിൽ സ്ഥാപിച്ച സൈറണുകളാണ് വിജയകരമായി പരീക്ഷിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *