
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. അടുത്ത 2026 ഫിഫ ലോകകപ്പിൽ അർജന്റീനൻ കുപ്പായത്തിൽ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. തന്റെ അവസാന മത്സരങ്ങൾ ഇപ്പോൾ ആസ്വദിക്കുകയാണ് അദ്ദേഹം.
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീം ആണ് അർജന്റീന. അതിൽ പരിശീലകനായ ലയണൽ സ്കലോണി വഹിച്ച പങ്ക് ചെറുതല്ല. അദ്ദേഹത്തിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് ടീം കാഴ്ച വെക്കുന്നത്. ലയണൽ മെസി 2026 ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പരിശീലകനായ ലയണൽ സ്കലോണി.
ലയണൽ സ്കലോണി പറയുന്നത് ഇങ്ങനെ:
” ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസി. അദ്ദേഹം 2026 ലോകകപ്പിൽ ഉണ്ടാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവനെ പോലെ തന്നെ അവന്റെ ടീം അംഗങ്ങൾക്കും അതിൽ ആഗ്രഹമുണ്ട്. ഏതൊക്കെ താരങ്ങൾ കളിക്കും എന്ന് കണ്ട് അറിയണം. സമയം ഉണ്ടല്ലോ. ആ സമയം കടന്നു പോകട്ടെ. ഈ സമയത്ത് നമ്മൾ എന്താണ് ചിന്തിക്കുന്നതെന്ന് മെസിക്ക് നന്നായി അറിയാം. എല്ലാവരേക്കാളും മിടുക്കനായ താരമാണ് അദ്ദേഹം” ലയണൽ സ്കലോണി പറഞ്ഞു.