ഭരണഘടനയുടെ 75-ാം വാർഷികാഘോഷനിറവിൽ രാജ്യം; സ്‌മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കി, അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി

ഭരണഘടനയുടെ 75-ാം വാർഷികാഘോഷനിറവിൽ രാജ്യം; സ്‌മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കി, അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി

ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്‍റെ സ്മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാര്‍ലമെന്‍റിലെത്തിയ രാഷ്ട്രപതിയെ പ്രധാനമന്ത്രിയും ലോക്സഭ, രാജ്യസഭ അധ്യക്ഷൻമാരും ചേര്‍ന്നാണ് സ്വീകരിച്ചത്. അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്.

അവകാശങ്ങളുടെ കാവലാളും സമൂഹത്തിന്‍റെ നെടും തൂണാണ് ഭരണഘടനയെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. അതേസമയം വനിത സംവരണ ബിൽ, ജി എസ് ടി തുടങ്ങിയ ഭരണനേട്ടങ്ങളും രാഷ്ട്രപതി പരാമര്‍ശിച്ചു. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാൻ ഭരണഘടന ശിൽപ്പികൾ ദീർഘവീക്ഷണം പുലർത്തിയെന്നും ഇന്ത്യ ഇന്ന് ലോക ബന്ധുവാണെന്നും രാഷ്‌ട്രപതി പറഞ്ഞു. പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും ഭരണഘടന ഉറപ്പ് വരുത്തുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.

അതേസമയം രാജ്യത്തിനിത് അഭിമാന നിമിഷമാണെന്ന് ലോക്സഭ സ്പീക്കര്‍ പറഞ്ഞു. ഭരണഘടന നൽകുന്ന സുരക്ഷിതത്വം താഴേതട്ടിൽ വരെ ഉറപ്പ് വരുത്തുന്നുവെന്നും വസുധൈവ കുടുംബകം എന്ന ആശയത്തെ മുറുകെ പിടിക്കുന്നുവെന്നും ലോക്സഭ സ്പീക്കര്‍ പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കൂടിയാണ് ഭരണഘടന ദിനം ഓർമ്മപ്പെടുത്തുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അടിസ്ഥാന മൂല്യവും, അടിസ്ഥാന കർത്തവ്യവും ഭരണഘടന ഓർമ്മപ്പെടുത്തുന്നു. വനിത സംവരണ ബില്ലിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത ഉറപ്പാക്കാനായെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *