എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ വിജയ രാഘവനെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം.
ആര്‍.എസ്. എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ വിഷം തുപ്പുകയാണ് വിജയരാഘവന്‍.

സിപിഎം ആര്‍ എസ്സി എസ്സിന്റെ നാവായി മാറിയിരിക്കുന്നു. അന്ധമായ മുസ്ലിം വിരുദ്ധതയുടേയും വെറുപ്പിന്റെയും ബഹിര്‍സ്ഫുരണമാണ് വിജയ രാഘവനിലൂടെ പുറത്തുവന്നത്. സംഘപരിവാര്‍ അണികളെ സന്തോഷിപ്പിക്കുന്നതിനുള്ള മത്സരമാണ് സി പി എം നേതാക്കര്‍ നടത്തുന്നത്. കേരളത്തില്‍ ഇസ്ലാമോഫോബിയ വളര്‍ത്തി സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ സി പി എം അവസാനിപ്പിക്കണം.വയനാട്ടിലെ ജനങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്ന തരത്തിലുള്ള പ്രതികരണമാണ് വിജയരാഘവന്‍ നടത്തിയത്.

കേരളത്തോടും വയനാട്ടിലെ ജനങ്ങളോടും മാപ്പു പറയണം. ഇടുക്കിയില്‍ സഹകരണ സ്ഥാപനത്തില്‍ നിന്ന് സ്വന്തം നിക്ഷേപം തിരിച്ചു കിട്ടാത്ത തിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കണം. സി.പി.എം നേതാക്കളാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. ഇരയോടൊപ്പം നിലക്കുന്നതായി ഭാവിക്കുകയും വേട്ടക്കാരോടൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ട നിലപാടാണ് സി.പി.എം പതിവ് പോലെ ഈ കേസിലും സ്വീകരിച്ചിരിക്കുന്നത്. ഈ കള്ളത്തരം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കര്‍ഷകനെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *