എന്റെ കഥയിലെ വില്ലൻ മറ്റൊരാളുടെ കഥയിലെ വില്ലനാകണമെന്നില്ല; പക്ഷെ എനിക്കയാൾ വില്ലൻ മാത്രമാണ്: അഭിരാമി സുരേഷ്

എന്റെ കഥയിലെ വില്ലൻ മറ്റൊരാളുടെ കഥയിലെ വില്ലനാകണമെന്നില്ല; പക്ഷെ എനിക്കയാൾ വില്ലൻ മാത്രമാണ്: അഭിരാമി സുരേഷ്

ഗായിക അമൃത സുരേഷിൻറെ സഹോദരിയാണ് നടി കൂടിയായ അഭിരാമി സുരേഷ്. ബാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമൃത സുരേഷിനും മകള്‍ക്കുമെതിരായ കടുത്ത സൈബര്‍ ആക്രമണത്തിനൊപ്പം അഭിരാമിയും സൈബർ അറ്റാക്ക് നേരിട്ടിരുന്നു. സംഭവങ്ങളിൽ പ്രതികരിച്ച് അഭിരാമി സുരേഷ് പലതവണ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ സഹോദരി അമൃതക്ക് വിവാഹ ജീവിതത്തിൽ നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് അഭിരാമി സുരേഷ്. മൈൽസ്റ്റോൺ മേക്കേർസിനോടായിരുന്നു താരണത്തിന്റെ പ്രതികരണം. വിവാഹമോചനത്തിന് ശേഷം ബാല വർഷങ്ങളോളം അമൃതയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. സോഷ്യൽ മീഡിയയിൽ അമൃതയ്ക്കും കുടുംബത്തിനും നേരെ കടുത്ത ആക്രമണം നടന്നു. അടുത്തിടെയാണ് വിവാഹ ജീവിതത്തിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ അമൃത തുറന്ന് പറയുന്നത്.

വിവാഹ ജീവിതം തുടങ്ങുന്നതിന് മുമ്പേ കുറേ കാര്യങ്ങളിലൂടെ അമൃതയ്ക്ക് കടന്ന് പോകേണ്ടി വന്നിട്ടുണ്ടെന്ന് അഭിരാമി പറയുന്നു. ബാലയുടെ പേരെടുത്ത് അഭിരാമി പരാമർശിക്കുന്നില്ല. പ്രശ്‌നങ്ങൾ പയ്യെ ആണ് തുടങ്ങുക എന്ന് പറയാറുണ്ടല്ലോ. പക്ഷെ അങ്ങനെയായിരുന്നില്ല. തുടക്കം മുതലേ ചേച്ചി ഭയങ്കര പീഡനങ്ങളിലൂടെയാണ് കടന്ന് പോയത്. പക്ഷെ പുള്ളിക്കാരിയെടുത്ത തീരുമാനം ആയിരുന്നത് കൊണ്ട് പരമാവധി ഈ പ്രശ്‌നങ്ങൾ വലിച്ചിഴയ്ക്കാതിരിക്കാൻ നോക്കി.

ഞങ്ങൾ വളരെ പാവമായിരുന്നു. ആശ്രമത്തിലൊക്കെ പോകുന്ന ആളുകൾ. അങ്ങനെയൊരു കുടുംബത്തിലെ ആദ്യത്തെ ബോൾഡായ തീരുമാനമാണ് ചേച്ചിയെടുത്തത്. അതിന് ചേച്ചി അനുഭവിച്ചത് ഏറെയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് അവർ അനുഭവിച്ച ചില കാര്യങ്ങൾ എന്നോട് പറയുന്നത്. അതും ചിലത് മാത്രം. അമ്മയോട് പറഞ്ഞിട്ടില്ല. നമുക്കൊരു സ്ഥലത്ത് പറ്റുന്നില്ലെന്ന് കണ്ടാൽ ഉടനെ തീരുമാനിക്കുക. ആ സമയത്ത് ചിലപ്പോൾ എല്ലാവരും നമുക്കെതിരെ നിൽക്കുമായിരിക്കും.

പക്ഷെ നമ്മുടെ കയ്യിൽ നിന്ന് പോകുന്നതിന് മുമ്പ് അവിടെ നിന്ന് പോകുക. അല്ലെങ്കിൽ ഒരുപാട് കഴിയുമ്പോൾ നമുക്ക് ആരോടെങ്കിലും പറഞ്ഞ് കൺവിൻസ് ചെയ്യാൻ പറ്റില്ലെന്നും അഭിരാമി ചൂണ്ടിക്കാട്ടി. എന്റെ കഥയിലെ വില്ലൻ മറ്റൊരാളുടെ കഥയിലെ വില്ലൻ ആകണമെന്നില്ല. അയാൾ നല്ലതാണെന്ന് തോന്നുന്ന വേറെ ആൾക്കാർ ഉണ്ടാകുമായിരിക്കും. പക്ഷെ എന്റെ ചേച്ചി അനുഭവിച്ചത് കേൾക്കുമ്പോൾ എനിക്കയാൾ വില്ലൻ മാത്രമാണ്. അത് എവിടെയും താൻ പറയുമെന്നും അഭിരാമി സുരേഷ് വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *