
ടി 20 യിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മയ്ക്ക് ശേഷം മറ്റൊരു ശർമ്മ അടിച്ച് തകർക്കുന്ന കാഴ്ച്ചയ്ക്കാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സാക്ഷിയാകുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന ടി 20 മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി നേടിയിരിക്കുകയാണ് യുവ താരം അഭിഷേക് ശർമ്മ. ഇംഗ്ലണ്ട് ബോളർമാർക്ക് മോശമായ സമയമാണ് താരം വാങ്കഡെയിൽ കൊടുത്തത്. 37 പന്തുകളിൽ 10 സിക്സറുകളും 5 ഫോറും അടക്കം 100* റൺസാണ് താരം അടിച്ചെടുത്തത്. യുവരാജിന്റെ ശിഷ്യൻ ആ മികവ് തെളിയിച്ചു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മത്സരശേഷം അഭിഷേക് ശർമ്മ സംസാരിച്ചു.
അഭിഷേക് ശർമ്മ പറയുന്നത് ഇങ്ങനെ:
“ഞാൻ 15- 20 ഓവർ വരെ ബാറ്റ് ചെയ്ണമെന്നായിരുന്നു യുവി ഭായിയുടെ ആവശ്യം. ഇന്ത്യൻ ടീമിൽ ഗൗതം ഗംഭീറിന്റെ ആവശ്യവും ഇതുതന്നെയായിരുന്നു. ഇന്ന് എന്റെ ദിവസമായിരുന്നു. അത് നന്നായി ഉപയോഗപ്പെടുത്തി. ടീം ക്യാപ്റ്റനും പരിശീലകനും എന്നോടുള്ള സമീപനം, ആദ്യ ദിവസം മുതൽ അവർ നൽകുന്ന പിന്തുണഅതാണ് ഇന്ത്യൻ ടീമിൽ നിന്നും എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ കാര്യം. ഞാന്‍ ഇതുപോലെ ആക്രമണ ശൈലിയിൽ കളിക്കുകയാണ് ഇന്ത്യൻ ടീമിന് ആവശ്യം.”
അഭിഷേക് ശർമ്മ തുടർന്നു:
” എതിരാളികൾ 140 അല്ലെങ്കിൽ 150ന് മുകളിൽ പന്തെറിയുമ്പോൾ അതിനായി തയ്യാറെടുക്കാൻ ഒരു നിമിഷം വേണം. അതായിരുന്നു ടീം പ്ലാൻ. എല്ലാ പന്തുകളോടും പ്രതികരിക്കുക. എന്റേതായ ഷോട്ടുകൾ കളിക്കുക, ഇതാണ് ഞാൻ ചെയ്യ്തത്”
മത്സരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട് ഏതാണെന്നും അഭിഷേക് പറഞ്ഞു:
” ലോകോത്തര ബൗളർമാരെയാണ് നേരിട്ടത്. അതിൽ ഒരു ഷോട്ട് ഇഷ്ടപ്പെടുന്നെങ്കിൽ, ആദിൽ റാഷിദിനെതിരെ നേടിയ സിക്സർ ആണ്. യുവരാജ് സിങ്ങിനും ആ ഷോട്ടാണ് ഇഷ്ടമായത്” അഭിഷേക് ശർമ്മ പറഞ്ഞു.