
രാജ്‌കോട്ടിൽ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടി20യിൽ ധ്രുവ് ജുറലിന് ഒരു സിംഗിൾ നിരസിച്ചതിൻ്റെ പേരിലും മന്ദഗതിയിലുള്ള ഇന്നിംഗ്‌സിന്റെ പേരിലും ഹാർദിക് പാണ്ഡ്യ വലിയ രീതിയിൽ ഉള്ള വിമർശനമാണ് കേൾകുന്നത്. ഇംഗ്ലണ്ട്മ ത്സരത്തിൽ 26 റൺസിന് വിജയിച്ചതോടെ നിരവധി ക്രിക്കറ്റ് വിദഗ്ധർ ഹാർദിക്കിൻ്റെ തെറ്റ് ചൂണ്ടിക്കാട്ടി. 18-ാം ഓവറിലെ അവസാന പന്തിൽ ജുറൽ ഒരു ഷോട്ട് കളിച്ച് പാണ്ഡ്യയെ സിംഗിളിനായി വിളിച്ചെങ്കിലും തനിക്ക് അടുത്ത ഓവറിൽ സ്ട്രൈക്ക് വേണം എന്ന നിലപട് എടുത്ത ഹാർദിക് സിംഗിൾ എടുക്കാൻ തയാറായില്ല.
എന്നാൽ 19-ാം ഓവറിൽ ആദ്യ പന്തിൽ തന്നെ ഹാർദിക് പുറത്തായതോടെ തീരുമാനം കൂടുതൽ വിമർശനത്തിന് വിധേയമായി. ജാമി ഓവർട്ടണെ സിക്‌സറിന് പറത്താൻ ശ്രമിച്ചെങ്കിലും ജോസ് ബട്ട്‌ലറുടെ കൈകളിലെത്തുകയായിരുന്നു. അമ്പാട്ടി റായിഡുവിന് ഹാർദികിന്റെ തീരുമാനം ഇഷ്ടപ്പെട്ടില്ല “സിംഗിൾ വേണ്ടെന്ന് എങ്ങനെ പറയും? ബൗണ്ടറികൾ അടിക്കാൻ കഴിയുന്ന അംഗീകൃത ബാറ്ററാണ് ധ്രുവ് ജുറൽ. അടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ഹാർദിക് പുറത്തായതിനാൽ ആ തീരുമാനം കൊണ്ട് എന്ത് പ്രയോജനം.
“അത് ആവശ്യമില്ലായിരുന്നു, അവൻ ജൂറലിനെ വിശ്വസിക്കേണ്ടതായിരുന്നു. ധ്രുവ് ജുറലിനെ എട്ടാം നമ്പറിൽ അയച്ചെങ്കിലും ഷോട്ടുകൾ കളിക്കാൻ പറ്റുമെന്ന് അദ്ദേഹം മുമ്പ് തെളിയിച്ചിട്ടുണ്ട്. ഹാർദിക്ക് ഇതിനെക്കുറിച്ച് ഉത്തരം പറയേണ്ടിവരും, ”അമ്പാട്ടി റായിഡു സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
35 പന്തിൽ 2 സിക്‌സറും 1 ഫോറും സഹിതം 40 റൺസ് നേടിയ ഹാർദിക് പതിവ് താളത്തിൽ കളിക്കാൻ ബുദ്ധിമുട്ടി.