ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ പടയെ തകർത്തെറിയുകയാണ് കങ്കാരു പട. ആദ്യ ടെസ്റ്റ് മത്സരം വിജയിച്ചപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള പ്രവേശനം സാധ്യമാണെന്നാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റിന്റെ നാണംകെട്ട തോൽവിയോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലായി. ഇപ്പോൾ നടക്കുന്ന മൂന്നാം ടെസ്റ്റിലും പൂർണ ആധിപത്യത്തിൽ ഉള്ളത് ഓസ്ട്രേലിയ തന്നെയാണ്. 445 റൺസ് ആണ് അവർ ആദ്യ ഇന്നിങ്സിൽ അടിച്ചെടുത്തത്.
ഓസ്ട്രേലിയക്ക് വേണ്ടി വൈസ് ക്യാപ്റ്റൻ ട്രാവിസ് ഹെഡ് 152 റൺസ് ആണ് അടിച്ചെടുത്തത്. ഇന്ത്യൻ ബോളർമാർ തലകുത്തി ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ വിക്കറ്റുകൾ നേടിയെടുക്കാൻ സാധിച്ചില്ല. ഹെഡിനെ പുറത്താക്കാനുള്ള പദ്ധതികൾ രോഹിത് ശർമ്മ തയ്യാറാക്കിയില്ല എന്നാണ് ആരാധകരുടെയും മുൻ താരങ്ങളുടെയും വാദം.
നിലവിലുള്ള ഇന്ത്യൻ ടീമിന്റെ അവസ്ഥ മോശമാണെന്നും രോഹിതിന്റെ ക്യാപ്റ്റൻസി അതിദയനീയമാണെന്നും വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ.
അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ;
“ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ പ്രകടനം വളരെ മോശമാണ്. ഇന്നലെ ഏറ്റവും കൂടുതൽ റൺസ് നേടിയ ട്രാവിസ് ഹെഡിനെ പുറത്താകാൻ രോഹിത് ശർമ്മ ഒരു പദ്ധതിയും നടപ്പിലാക്കിയില്ല എന്നത് എന്ന് ആശ്ചര്യപ്പെടുത്തുന്നു. ഇന്ത്യയുടെ തലവേദനയാണ് ട്രാവിസ് ഹെഡ്. രോഹിതിന്റെ ക്യാപ്റ്റൻസി വളരെ മോശമാണ്” അനിൽ കുംബ്ലെ പറഞ്ഞു.