മുഖക്കുരുവും മുടിയുമൊന്നും മലയാള സിനിമയില്‍ പ്രശ്‌നമില്ല, തെലുങ്കില്‍ അങ്ങനെയല്ല: അനുപമ പരമേശ്വരന്‍

മുഖക്കുരുവും മുടിയുമൊന്നും മലയാള സിനിമയില്‍ പ്രശ്‌നമില്ല, തെലുങ്കില്‍ അങ്ങനെയല്ല: അനുപമ പരമേശ്വരന്‍

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലാണ് സജീവം. പ്രേമം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയ അനുപമ പിന്നീട് തെലുങ്കിലേക്ക് എത്തുകയായിരുന്നു. പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് അനുപമ ഇപ്പോള്‍. മലയാള സിനിമയില്‍ ശാലീനതയാണ് വേണ്ടതെങ്കില്‍ തെലുങ്കില്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണ് അനുപമ പറയുന്നത്.

പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ സുമ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാള സിനിമയില്‍, നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടെങ്കിലും മുടി ശരിയല്ലെങ്കിലും ഒന്നും പ്രശ്‌നം അല്ല. അവിടെ കാന്‍ഡിഡ് ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ തെലുങ്കില്‍ അങ്ങനെയല്ല. അവിടെ എല്ലാം സിനിമാറ്റിക് കണ്ണിലൂടെയാണ് കാണുന്നത്.

കേരളത്തിലെ സിനിമകളില്‍ ജീവിതം ഉണ്ട്, അവിടെ സംഭവിക്കുന്ന കാര്യങ്ങള്‍ ആണ് സിനിമയാക്കുന്നത്. എന്നാല്‍ തെലുങ്കില്‍ അവര്‍ക്ക് ജീവിതത്തേക്കാള്‍ വലുത് വേണം, സ്വപ്നം കാണുന്നതിലും വലുതായിട്ടാണ് സിനിമയില്‍ കാണിക്കുന്നത്. പ്രേമത്തിന് ശേഷമുള്ള രണ്ടാമത്തെ സിനിമയായിരുന്നു തെലുങ്ക് റീമേക്ക്.

അതില്‍ അഭിനയിക്കുമ്പോള്‍ മലയാളം അല്ലാതെ മറ്റൊരു ഭാഷയും അനുപമയ്ക്ക് നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. ഒരു സുഹൃത്ത് തമിഴ് സിനിമ ‘അലൈ പായുതേ’ യിലെ പട്ടു കേള്‍പ്പിച്ചത് കൊണ്ട് തമിഴ് കുറച്ച് മാത്രം അറിയുമായിരുന്നു. അതിന് ശേഷം സിനിമാ സെറ്റുകളില്‍ നിന്നാണ് മറ്റു ഭാഷകള്‍ പഠിച്ചത് എന്നാണ് അനുപമ വോഗ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ നിരവധി സിനിമകളാണ് അനുപമയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. പാരാധ എന്ന തെലുങ്ക് ചിത്രവും, ജെസ്‌കെ, പെറ്റ് ഡിക്ടറ്റീവ് എന്നീ മലയാള സിനിമകളും, ബിന്‍സണ്‍, ലോക്ഡൗണ്‍, ഡ്രാഗണ്‍ എന്നീ തമിഴ് ചിത്രങ്ങളുമാണ് അനുപമയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ടില്ലു സ്‌ക്വയര്‍ എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *