‘ആരോടും വിരോധമില്ല, ആരോപണങ്ങൾ തെറ്റായിരുന്നെന്ന് കാലം തെളിയിച്ചു’; സത്യം തെളിയുന്നതിൽ സന്തോഷമെന്ന് കെ ബി ഗണേഷ് കുമാര്‍

‘ആരോടും വിരോധമില്ല, ആരോപണങ്ങൾ തെറ്റായിരുന്നെന്ന് കാലം തെളിയിച്ചു’; സത്യം തെളിയുന്നതിൽ സന്തോഷമെന്ന് കെ ബി ഗണേഷ് കുമാര്‍

വിൽപ്പത്രക്കേസിൽ അനുകൂലമായി ഫൊറൻസിക് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. തനിക്ക് ആരോടും വിരോധമില്ലെന്നും സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷമെന്നും ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യുമെന്നും ഗണേഷ്‌കുമാർ കുറിച്ചു.

സത്യം എപ്പോഴും മറഞ്ഞിരിക്കും. അത് കുറച്ചുദിവസം കഴിഞ്ഞേ പുറത്ത് വരൂ. കള്ളം പറയുന്നതായിരിക്കും ആദ്യം ഉയർന്ന് കേൾക്കുന്നതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യും. തനിക്ക് ആരോടും ഒരു വിരോധവും ഇല്ലാ എന്നും ഗണേഷ് കുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

‘സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷം..
എനിയ്ക്ക് ആരോടും ഒരു വിരോധവും ഇല്ലാ..
സത്യം ഇപ്പോഴും മറഞ്ഞിരിക്കും..
അത് കുറച്ചുദിവസം കഴിഞ്ഞേ പുറത്ത് വരൂ..
കള്ളം പറയുന്നതായിരിക്കും ആദ്യം ഉയർന്ന് കേൾക്കുന്നത്..
ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യും.
എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷം.’

ഗണേഷ്‌ കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് നൽകിയ പരാതിയിലാണ് വിൽപത്രത്തിലെ ഒപ്പ് പിതാവ് ആർ ബാലകൃഷ്ണ പിള്ളയുടേതെന്ന് സ്ഥിരീകരിച്ച ഫൊറൻസിക് പരിശോധന ഫലം പുറത്ത് വന്നത്. ഒപ്പുകളെല്ലാം ആർ. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കെ ബി ഗണേഷ്കുമാർ വിൽപ്പത്രം വ്യാജമായി നിർമ്മിച്ചു എന്നായിരുന്നു ആരോപണം.

അച്ഛൻ ബാലകൃഷ്ണപിള്ളയുടെ സ്വത്ത് തട്ടിയെടുക്കാൻ ഗണേഷ് കുമാർ ശ്രമിച്ചു എന്നായിരുന്നു കേസ്. സഹോദരി ഉഷാ മോഹൻദാസ് ആയിരുന്നു പരാതിക്കാരി. തുടർന്നാണ് കൊട്ടാരക്കര മുൻസിഫ് കോടതി വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകിയത്.

ഇന്നലെ ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകി. ഈ ഒപ്പുകളെല്ലാം ആർ. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തൽ. ആർ. ബാലകൃഷ്ണപിള്ള നേരത്തെ ബാങ്കിടപാടുകളിൽ നടത്തിയ ഒപ്പുകൾ, കേരള മുന്നോക്ക ക്ഷേമ കോർപറേഷനിൽ ചെയർമാൻ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകൾ, തിരഞ്ഞെടുപ്പുകൾക്ക് നോമിനേഷൻ നൽകിയപ്പോഴുള്ള ഒപ്പുകൾ എന്നിവ ഫൊറൻസിക് സംഘം പരിശോധിച്ചു. അങ്ങനെയാണ് വിൽപത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *