ഇന്ത്യ -ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ ഗാബയിൽ തുടങ്ങാൻ ഇരിക്കുകയാണ്. ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ ആധികാരിക ജയം നേടിയപ്പോൾ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ തിരിച്ചുവന്നു. 10 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കി അവർ ഇന്ത്യയെ വിറപ്പിച്ചു. മൂന്നാം മത്സരത്തിലേക്ക് വന്നാൽ ബോളർമാർക്ക് നല്ല ആധിപത്യം നൽകുന്ന ട്രാക്കിലാണ് പോരാട്ടം നടക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് അവരുടെ ബാറ്റർമാരിൽ നിതീഷ് കുമാർ റെഢി ഒഴിച്ച് ബാക്കി ആരും സ്ഥിരതയോടെ റൺ നേടുന്നില്ല എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം. അതിൽ തന്നെ കഴിഞ്ഞ വർഷത്തെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഹീറോ ഋഷഭ് പന്തിനും ട്രാക്കിൽ എത്താൻ സാധിച്ചിട്ടില്ല. പന്തിനെ സംബന്ധിച്ച് വേഗത്തിൽ റൺ സ്കോർ ചെയ്യാനുള്ള ശ്രമത്തിൽ അദ്ദേഹം വിക്കറ്റ് കളയുന്നു എന്നതും ഇന്ത്യക്ക് തലവേദന ഉണ്ടാക്കുന്ന കാര്യമാണ്.
ഗാബയിൽ രണ്ട് ഇന്നിംഗ്‌സുകളിലായി 112 റൺസാണ് ഋഷഭ് പന്ത് നേടിയത്. വരാനിരിക്കുന്ന ടെസ്റ്റിൽ 88 റൺസ് നേടിയാൽ, വിഖ്യാത വേദിയിൽ 200 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി അദ്ദേഹം മാറും. 2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മൂന്നാമത്തെ റെഡ്-ബോൾ ഗെയിമിൽ ഗാബയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാകാൻ പന്തിന് 64 റൺസ് വേണം. വേദിയിൽ 175 റൺസ് നേടിയ എംഎൽ ജയ്സിംഹയെ മറികടക്കും.
ഗാബയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റിംഗ്
എം എൽ ജയസിംഹ- 175
മുരളി വിജയ്- 171
അജിങ്ക്യ രഹാനെ- 152
സൗരവ് ഗാംഗുലി- 144
ചേതേശ്വര് പൂജാര- 142
മൻസൂർ അലി ഖാൻ പട്ടൗഡി- 122
ഋഷഭ് പന്ത്- 112
എന്തായാലും പന്തിന്റെ ബാറ്റ് ശബ്‌ദിച്ച് തുടങ്ങേണ്ടത് അത്യാവശ്യമാണ് ഇപ്പോൾ ടീമിന്.