ഓപ്പണറായി രോഹിത്, രാഹുൽ മൂന്നാമത്, ഗില്ല് പുറത്തും; ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ മാറ്റങ്ങൾ ഇങ്ങനെ

ഓപ്പണറായി രോഹിത്, രാഹുൽ മൂന്നാമത്, ഗില്ല് പുറത്തും; ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ മാറ്റങ്ങൾ ഇങ്ങനെ

നാലാം ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് ലൈനപ്പിൽ മാറ്റങ്ങൾക്ക് വരുത്തിയാണ് ടീം കളത്തിൽ ഇറങ്ങിയിട്ടുള്ളത്. നാലാം ടെസ്റ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ തന്നെ ഇന്ത്യയുടെ ഓപണറായി എത്തുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. യശസ്വി ജയ്സ്വാളിനൊപ്പം രോഹിത് തന്നെ ആദ്യപന്ത് നേരിടാൻ ക്രീസിലെത്തുമെന്നാണ് നിലവിൽ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

പെർത്തിലെ ആദ്യ ടെസ്റ്റിൽ നിന്ന് മാറിനിന്നതിനു ശേഷം രണ്ടാം ടെസ്റ്റിൽ അ‍ഡലെയ്ഡിൽ ഏറ്റവും കൂടുതൽ ആവറേജ് ഉള്ള ആറാമനായാണ് രോഹിത് ക്രീസിലെത്തിയിരുന്നത്. കെ എൽ രാഹുൽ ആദ്യടെസ്റ്റിൽ തിളങ്ങിയത് കൊണ്ട് തന്നെ അദ്ദേഹത്തെ ഓപ്പണിങ് പൊസിഷനിൽ നിലനിർത്തുകയായിരുന്നു. മൂന്നാം ടെസ്റ്റിലും രോഹിത് ആറാമനായി തന്നെ ക്രീസിലെത്തിയെങ്കിലും ഫോമിലെത്താൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ നാലാം ടെസ്റ്റിൽ രോഹിത് ഓപണറായി ഇറങ്ങുകയും രാഹുൽ ഒരു പൊസിഷൻ താഴേക്കിറങ്ങി മൂന്നാമനായി ക്രീസിലെത്തുകായും ചെയ്യും. ഈ മാറ്റം കുറച്ച് കാലമായി ഇന്ത്യയുടെ നമ്പർ 3 ബാറ്ററായ ​ഗില്ലിന്റെ പൊസിഷന്റെ കാര്യത്തിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കുമെന്ന് സംശയിച്ചെങ്കിലും ഇന്ത്യക്ക് വേണ്ടി മോശം ഫോമിലുള്ള ശുഭ്മാൻ ഗില്ലിനെ പുറത്തക്കി വാഷിംഗ്ടൺ സുന്ദർ ടീമിലെത്തിച്ചത് വഴി ആ പ്രശ്നം പരിഹരിക്കപ്പെട്ടു.

മത്സരം പുരോഗമിക്കുമ്പോൾ നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 53 ഓവർ പിന്നിടുമ്പോൾ 176 റൺസാണ് ഓസീസ് നേടിയത്. 44 റൺസെടുത്ത് ലാബുഷെയ്‌നും 10 റൺസെടുത്ത് സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *