അസാധാരണ നീക്കവുമായി ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കും

അസാധാരണ നീക്കവുമായി ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കും

ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞിരാമകൃഷ്ണന്റേതാണ് നടപടി. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. ജാമ്യം നൽകിയതിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരോട് ഇന്നലെ അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ പറ്റാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരാന്‍ തീരുമാനിച്ചത്. ഈ തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

സാധാരണ ഉപാധികളുടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. ഹണി റോസ് നൽകിയ പരാതിയിൽ അന്വേഷണം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ആണ് പൊലീസ് തീരുമാനം. കുറ്റപത്രം അടക്കം ഉടൻ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് നൽകിയ പരാതി ഇതുവരെ കേസെടുത്തട്ടില്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തദിവസം പൊലീസ് കോടതിയിൽ നൽകും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *