ജസ്പ്രീത് ബുംറ ചതിയൻ? ഉപയോഗിച്ചത് സാൻഡ് പേപ്പർ എന്ന് ഓസ്‌ട്രേലിയൻ ആരാധകർ; വിവാദത്തിൽ മറുപടിയുമായി അശ്വിൻ

ജസ്പ്രീത് ബുംറ ചതിയൻ? ഉപയോഗിച്ചത് സാൻഡ് പേപ്പർ എന്ന് ഓസ്‌ട്രേലിയൻ ആരാധകർ; വിവാദത്തിൽ മറുപടിയുമായി അശ്വിൻ

സ്റ്റാൻഡ് ഇൻ നായകൻ ജസ്പ്രീത് ബുംറ ഇന്ന് പന്തെറിയില്ല എന്ന് പറഞ്ഞപ്പോൾ തന്നെ ഇത് പ്രതീക്ഷിച്ചത് ആയിരുന്നു. എന്തായാലും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. താരത്തിന്റെ അഭാവം മുതലെടുത്ത് ഇന്ത്യയെ സിഡ്നി ടെസ്റ്റിൽ ആറ് വിക്കറ്റിന് തകർത്തെറിഞ്ഞ് ഓസ്ട്രേലിയ 3-1ന് സ്വന്തമാക്കി. മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 58-3 എന്ന സ്കോറിൽ പതറിയെങ്കിലും ഉസ്മാൻ ഖവാജയുടെയും ട്രാവിസ് ഹെഡിൻറെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഗംഭീറിന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം ടെസ്റ്റിലാണ് ടീം തോൽവി സമ്മതിക്കുന്നത്.

ഇന്നലെ കളിയുടെ രണ്ടാം ദിനം ഓസ്‌ട്രേലിയക്ക് എതിരെ 4 റണ്ണിന്റെ ലീഡ് എടുത്തപ്പോൾ ശരിക്കും ഇന്ത്യക്ക് ആധിപത്യം കിട്ടിയത് ആയിരുന്നു. എന്നാൽ ഒന്നാം ഇന്നിങ്സിലേതിന് സമാനമായ രീതിയിൽ മോശം ബെറിംഗ് സമീപനത്തിലൂടെ ഇന്ത്യ ആധിപത്യം കൈവിട്ടു. കോഹ്‌ലിയും ഗില്ലും രാഹുലും എല്ലാം കളി മറന്നപ്പോൾ ആക്രമിച്ചു കളിച്ച പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഇതിനിടയിൽ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് പുരോഗമിക്കുന്നതിനിടെ ബുംറക്ക് പരിക്ക് പറ്റിയിട്ട് അദ്ദേഹം പിന്മാറിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഈ പരമ്പരയിൽ 32 വിക്കറ്റുകളാണ്‌ താരം നേടിയത് എന്ന് ശ്രദ്ധിക്കണം.

എന്തായാലും ബുംറയെ തടയുന്നതിലും അദ്ദേഹത്തെ പൂട്ടുന്നതിലും എല്ലാം പരാജയപ്പെട്ട ഓസ്‌ട്രേലിയൻ താരങ്ങൾ നിന്നപ്പോൾ അവരുടെ കടുത്ത ആരാധകർ മറ്റൊരു അടവുമായി ഇറങ്ങി. ജസ്പ്രീത് ബുംറ കളിയിൽ അനാവശ്യ ആധിപത്യം നേടാൻ സാൻഡ് പേപ്പർ ഉപയോഗിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഓസ്‌ട്രേലിയൻ അനുയായിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വീഡിയോയിൽ, ബുംറ തൻ്റെ ഷൂ അഴിച്ചുമാറ്റുന്നതും അതിനുള്ളിൽ നിന്ന് എന്തോ വീഴുന്നതും കാണാം. അത് എന്താണെന്ന് വ്യക്തമല്ല, എന്നിരുന്നാലും, മിക്ക ഫാസ്റ്റ് ബൗളർമാർക്കും അവരുടെ ഡെലിവറി സ്‌ട്രൈഡിൽ സുഖപ്രദമായ ലാൻഡിംഗ് ഉറപ്പാക്കുന്നതിന് സാധാരണയായി ഷൂസിനുള്ളിൽ ഉപയോഗിക്കുന്ന പ്രൊട്ടക്ഷൻ പാഡ് ആണെന്നാണ് അശ്വിൻ അടക്കമുള്ളവർ വിശദീകരണത്തിൽ പറഞ്ഞത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *