ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

ടി-20, ഏകദിനം, ടെസ്റ്റ് എന്നി മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പർ സ്ഥാനം സ്വന്തമാക്കാൻ ശ്രമിക്കുന്ന താരങ്ങളാണ് റിഷഭ് പന്തും മലയാളി താരമായ സഞ്ജു സാംസണും. നാളുകൾക്ക് മുൻപ് വരെ റിഷഭ് പന്തായിരുന്നു മൂന്നു ഫോർമാറ്റിലും ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പർ. ടി-20 യിലെ മോശമായ ഫോം മൂലവും, സഞ്ജു സാംസന്റെ തകർപ്പൻ പ്രകടനവും കാരണം പന്തിന് ടി-20 യിൽ നിന്ന് താത്കാലികമായി ഇറങ്ങേണ്ടി വന്നു. എന്തിരുന്നാലും ടി-20 ഫോർമാറ്റിനോട് അങ്ങനെ ഗുഡ് ബൈ പറഞ്ഞ് പോകാൻ റിഷഭ് പന്തിനു സാധിക്കില്ല. ഈ വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ തന്റെ പുതിയ ടീമായ ലക്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടി ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങാൻ റിഷഭ് തയ്യാറെടുക്കുന്നു എന്ന വാർത്തകൾ വന്നിരുന്നു. ഓപണിംഗിൽ മികച്ച പ്രകടനം നടത്തുന്ന സഞ്ജു സാംസണ് അതൊരു ഭീഷണി ആകുമോ ഇല്ലയോ എന്ന കണ്ടറിയണം.

ഫെബ്രുവരി 19 മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിലേക്കുള്ള വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്ക് റിഷഭ് പന്ത് ആയിരിക്കുമോ അതോ സഞ്ജു സാംസൺ ആയിരിക്കുമോ അവസരം ലഭിക്കുക എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. റിഷഭ് പന്തിന്റെയും സഞ്ജു സംസന്റെയും മത്സരങ്ങളുടെ സ്റ്റാറ്റസിറ്റിക്‌സും, സമീപകാലത്തെ അവരുടെ പ്രകടനങ്ങൾ വിലയിരുത്തിയുമാണ് ഇന്ത്യൻ സിലക്ടർമാർ ഇവരിൽ ഒരാളെ ടൂർണ്ണമെന്റിലേക്ക് സ്ഥിരം വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കുക.

റിഷഭ് പന്തിന്റെ ഏകദിന സ്റ്റാറ്റിസ്റ്റിക്‌സ് നോക്കുകയാണെങ്കിൽ 31 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിരിക്കുന്നത്. അതിൽ നിന്നായി ഒരു സെഞ്ചുറിയും, അഞ്ച് അർദ്ധ സെഞ്ചുറിയും പൂർത്തിയാക്കിയ താരം ഒരു തവണ മാത്രമാണ് പുറത്താകാതെ ക്രീസിൽ നിന്നത്. ഏകദിനത്തിൽ മൊത്തത്തിലായി 33.5 ശരാശരിയിൽ 871 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്.

സഞ്ജു സാംസന്റെ കാര്യത്തിൽ ആകട്ടെ റിഷഭ് പന്തിനേക്കാൾ മികച്ച സ്റ്റാസ്റ്റിസ്റ്റിക്സ് ഉള്ളത് അദ്ദേഹത്തിന് തന്നെയാണെന്ന് ഏകദിനത്തിലെ കണക്കുകൾ പ്രകാരം നമുക്ക് കാണാൻ സാധിക്കും. ഏകദിനത്തിൽ വെറും 16 മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു ഒരു സെഞ്ചുറിയും, 3 അർദ്ധ സെഞ്ചുറികളും അതിൽ നിന്നുമായി 5 തവണ പുറത്താകാതെ ക്രീസിൽ നിൽക്കുകയും ചെയ്തു. ഏകദിനത്തിൽ മൊത്തത്തിലായി 56 .67 ശരാശരിയിൽ 510 റൺസാണ് സഞ്ജു നേടിയത്. ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ച സഞ്ജുവിന് റിഷഭ് പന്തിന് കൊടുക്കുന്നത് പോലെ നിരവധി അവസരങ്ങൾ നൽകിയാൽ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഒരു മുതൽ കൂട്ട് തന്നെയാകും.

ടെസ്റ്റിൽ ഇത് വരെ തന്റെ അരങ്ങേറ്റം കുറിക്കാൻ സാധികാത്ത സഞ്ജുവിന് അവിടെയും റിഷഭ് പന്ത് തന്നെയാണ് പ്രധാന എതിരാളി. ടെസ്റ്റിൽ റിഷഭ് പന്ത് മികച്ച പ്രകടനങ്ങൾ തന്നെയാണ് കാഴ്‌ച വെക്കുന്നതും. അഥവാ റിഷഭ് പന്തിനു പകരം മറ്റൊരു താരത്തിനെ പരിഗണിക്കാം എന്ന് വെച്ചാലും അവിടെ സഞ്ജുവിനെ പരിഗണിക്കുന്നതിന് പകരം മറ്റൊരു താരത്തിന് അവസരം നൽകും. ആ താരമാണ് ദ്രുവ് ജുറൽ. റിഷഭ് പന്ത് ഇല്ലാതെയിരുന്ന മത്സരങ്ങളിൽ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനവും ഗംഭീരമായ കീപ്പിങ് കൊണ്ടും കളം നിറഞ്ഞ് കളിക്കുന്ന താരമായിരുന്നു അദ്ദേഹം.

ഏകദിനത്തിലെ കണക്കുകൾ പ്രകാരം ചാമ്പ്യൻസ് ട്രോഫിയിൽ എന്ത് കൊണ്ടും ഇന്ത്യക്ക് മുതൽ കൂട്ടാകുന്നത് സഞ്ജു തന്നെയാണ്. ഉടൻ തന്നെ ബിസിസിഐ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിക്കും. അതിൽ മലയാളി താരത്തിന് അവസരം കിട്ടുമോ ഇല്ലയോ എന്ന കാത്തിരുന്ന് കാണാം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *