രാജ്യത്ത് കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായ ആശങ്കയും അശാന്തിയും നിലനില്‍ക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കര്‍ഷകര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം.
നവംബര്‍ 26 മുതല്‍ നിരാഹാര സമരം തുടരുന്ന മുതിര്‍ന്ന കര്‍ഷകനേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. എംഎസ്പിക്ക് നിയമപരമായ പിന്തുണ നല്‍കാനും വായ്പ എഴുതിത്തള്ളാനുമുള്ള ന്യായമായ ആവശ്യത്തിനായാണ് കര്‍ഷകരുടെ പ്രതിഷേധം. ഈ ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.
എന്നാല്‍ ഈ വിഷയങ്ങളില്‍ കേന്ദ്രം ഇടപെടാന്‍ വിസമ്മതിക്കുന്നതിലൂടെ ഇന്ത്യയിലെ കര്‍ഷകരുടെ നിലവിലെ അവസ്ഥയ്ക്ക് പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.