‘ബന്ദികളെ മോചിപ്പിക്കാൻ സ്ഥാനാരോഹണം വരെ സമയം’; എല്ലാ നരകങ്ങളും തകർക്കപ്പെടുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ്

‘ബന്ദികളെ മോചിപ്പിക്കാൻ സ്ഥാനാരോഹണം വരെ സമയം’; എല്ലാ നരകങ്ങളും തകർക്കപ്പെടുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ട്രംപ്

ഹമാസിന് മുന്നറിയിപ്പ് നൽകി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് ബന്ദികളെ വിട്ടയക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം എല്ലാ നരകങ്ങളും തകർക്കപ്പെടുമെന്നും മുന്നറിയിപ്പിൽ ഡൊണാള്‍ഡ് ട്രംപ് പറയുന്നു. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന.

നിങ്ങളുടെ ചർച്ചകളെ ബുദ്ധിമുട്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജനുവരി 20-ന് സത്യപ്രതിജ്ഞ ചെയ്ത് ഓഫീസിൽ എത്തുന്ന സമയത്ത് തന്നെ അവർ തിരിച്ചെത്തെണം. ഇല്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ എല്ലാ നരകങ്ങളും തകർക്കപ്പെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കൻ ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഹമാസുമായുള്ള ചർച്ചകളുടെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

ബന്ദികളെ ഇതിന് മുൻപേ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണം ഒരിക്കലും സംഭവിക്കരുതായിരുന്നു. അന്ന് നിരവധി പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ ഒരുപാട് ആളുകളാണ് എന്നോട് സഹായം അഭ്യർത്ഥിക്കുന്നത്. മകളുടെ മൃതദേഹം തിരികെ ലഭിക്കുമോ എന്ന് ചോദിച്ചു കൊണ്ട് ബന്ദികളുടെ മാതാപിതാക്കൾ എന്നെ സമീപിക്കാറുണ്ടെന്നും ട്രംപ് പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *