അമിത് ഷായുടെ നടപടി രാജ്യത്തിന് തന്നെ അപമാനം; അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല; ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് രാജിവെയ്ക്കണം; ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ

അമിത് ഷായുടെ നടപടി രാജ്യത്തിന് തന്നെ അപമാനം; അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല; ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് രാജിവെയ്ക്കണം; ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ

ഭരണഘടനാ ശില്‍പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്‌ഐ. ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന ചര്‍ച്ചക്ക് പാര്‍ലമെന്റില്‍ മറുപടി നല്‍കുമ്പോഴായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം. അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറയുന്നത് ഫാഷനായി മാറിയെന്നും ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ പോകാമായിരുന്നു’ എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

രാജ്യത്തിന്റെ ഭരണഘടനയെ ബഹുമാനിക്കാത്ത ബിജെപി മനുസ്മൃതിയുടെ ആശയമാണ് പേറുന്നത്. അവര്‍ക്ക് അംബേദ്കറെന്ന പേരിനെ പോലും ഭയമാണ് എന്നത് ഇതിലൂടെ വ്യക്തമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. അംബേദ്കറെ അവഹേളിച്ച കേന്ദ്രമന്ത്രി അമിത് ഷായുടെ നടപടി രാജ്യത്തിന് തന്നെ അപമാനമാണ്. ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ അമിത് ഷാ കേന്ദ്രമന്ത്രി പദം രാജിവെക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

അതേസമയം, അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. അമിത് ഷായുടെ പരാമര്‍ശം രാജ്യമാസകലമുള്ള ജനവികാരത്തെ മുറിവേല്‍പ്പിക്കുന്നതാണ്. ഈ പരാമര്‍ശത്തെ അപലപിക്കുന്നു. ഭരണഘടനാ ചര്‍ച്ചയില്‍ തന്നെ ഭരണഘടയുടെ ശില്പിയായ അംബേദ്കറിനെതിരെ അമിത് ഷാ നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ മനുവാദ മനോഭാവം പുറത്തുകൊണ്ടുവരുന്നതാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമിത്ഷായ്ക്ക് നല്‍കിയ പിന്തുണ മനസാക്ഷിക്ക് നിരക്കാത്തതാണ്. ആഭ്യന്തരമന്ത്രിയായി തുടരാന്‍ അമിത്ഷായ്ക്ക് അവകാശമില്ല സിപിഎം പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *