യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ‘ടോക്‌സിക്’ സിനിമയുടെ ഗ്ലിംപ്‌സ് വീഡിയോ എത്തിയതിന് പിന്നാലെ ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചര്‍ച്ചയാവുകയാണ്. ‘കസബ’ സിനിമയെ സ്ത്രീ വിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ച അതേ വ്യക്തി അന്യഭാഷാ സിനിമ എടുക്കുമ്പോള്‍ സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം മറന്നോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ടോക്‌സിക് ചിത്രത്തിന്റെ ഗ്ലിംപ്‌സില്‍ നായകന്‍ യാഷ് സ്ത്രീകളെ എടുത്തുയര്‍ത്തുന്നതും അവരുടെ ദേഹത്തേക്ക് മദ്യം ഒഴിക്കുന്നതുമായ രംഗങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഈ വിവാദങ്ങളോട് പ്രതികരിച്ച് യാഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഗീതു മോഹന്‍ദാസിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ് പരമ്പരാഗത മാമൂലുകളെ ധിക്കരിക്കുമെന്നും നമ്മുടെ ഉള്ളിലെ കലാപങ്ങളെ പ്രകോപിപ്പിക്കുമെന്നും ഗീതു കുറിച്ചു. യാഷിനെ അറിയുന്നവര്‍ക്കും പിന്തുടരുന്നവര്‍ക്കും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ വളരെ നിഗൂഢണ്. മറ്റുള്ളവര്‍ സാധാരണം എന്ന് കല്‍പ്പിക്കുന്നിടത്ത് അസാധാരണമായത് കാണുന്ന ഒരു മനസിനൊപ്പം ടോക്‌സിക്കിന്റെ ലോകം എഴുതാന്‍ കഴിഞ്ഞത് ഒരു ഭാഗ്യവും ഒപ്പം ആവേശകരവുമാണ്.
നമ്മുടെ രണ്ട് ചിന്താധാരകള്‍ കൂട്ടിച്ചേരുമ്പോള്‍, അതിന്റെ ഫലം വിട്ടുവീഴ്ചകളോ പ്രശ്‌നങ്ങളോ ആയിരുന്നില്ല, അത് അതിര്‍ത്തികളും ഭാഷകളും സാംസ്‌കാരിക പരിമിതികളും കടന്ന്, കൊമേഴ്‌സ്യല്‍ സിനിമയുടെ കൃത്യതയും കലാപരമായ വീക്ഷണവും ഒരുമിക്കുമ്പോള്‍ സംഭവിക്കുന്ന പരിവര്‍ത്തനമായിരുന്നു. കലയുടെ സൃഷ്ടി പവിത്രമാണെന്ന് യാഷ് എന്നെ പഠിപ്പിച്ചു.
ഇതൊരു സംവിധായിക അവരുടെ നടനെ പറ്റി മാത്രം പറയുന്നതല്ല. യാഷിന്റെ അചഞ്ചലമായ അഭിനിവേശവും സര്‍ഗ്ഗാത്മകതയും മനസിലാക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പറയാനാവുന്നതാണ്. ഞങ്ങളുടെ മോണ്‍സ്റ്റര്‍ മനസിന് ജന്മദിനാശംസകള്‍ എന്നാണ് ഗീതു മോഹന്‍ദാസ് കുറിച്ചിരിക്കു