അവന് 40-ലധികം ടെസ്റ്റ് സെഞ്ച്വറികളും ചില വ്യത്യസ്ത റെക്കോഡുകളും ലഭിക്കും: പ്രവചിച്ച് മാക്‌സ്‌വെല്‍

അവന് 40-ലധികം ടെസ്റ്റ് സെഞ്ച്വറികളും ചില വ്യത്യസ്ത റെക്കോഡുകളും ലഭിക്കും: പ്രവചിച്ച് മാക്‌സ്‌വെല്‍

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിനെ വാനോളം പ്രശംസിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്‍. 40-ലധികം സെഞ്ച്വറികളുമായിട്ടാവും ജയ്സ്വാള്‍ തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുക എന്ന് സ്റ്റാര്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ പ്രവചിച്ചു.

ടെസ്റ്റ് ഫോര്‍മാറ്റിലെ ജയ്‌സ്വാളിന്റെ നാലാമത്തെ സെഞ്ച്വറിയാണ് പെര്‍ത്തിലേത്. രണ്ടാം ഇന്നിംഗ്‌സില്‍ അദ്ദേഹം അസാധാരണമായി കളിച്ചു, സാഹചര്യങ്ങള്‍ക്കും പ്രശസ്ത ഓസ്‌ട്രേലിയന്‍ ബോളിംഗ് നിരയ്ക്കും ബഹുമാനം നല്‍കി. പുതിയ പന്ത് കാണാനുള്ള ദൃഢതയും നിശ്ചയദാര്‍ഢ്യവും അദ്ദേഹം കാണിച്ചു. ക്രീസില്‍ നിലയുറച്ച് ആക്രമണോത്സുകതയില്‍ ജാഗ്രത പുലര്‍ത്തിയ താരം 297 പന്തില്‍ 161 റണ്‍സ് നേടി. 15 ബൗണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

അവന്‍ (ജയ്‌സ്വാള്‍) 40-ലധികം ടെസ്റ്റ് സെഞ്ചുറികള്‍ നേടുകയും ചില വ്യത്യസ്ത റെക്കോര്‍ഡുകള്‍ എഴുതുകയും ചെയ്യും. വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ഒരു മികച്ച കഴിവ് അവനുണ്ട്. അവനെ തടയാന്‍ ഓസ്ട്രേലിയയ്ക്ക് ഒരു വഴി കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത കുറച്ച് ഗെയിമുകള്‍ ഭയപ്പെടുത്തുന്നതാവും.

ഹൈലൈറ്റ് പാക്കേജുകളില്‍ ഉള്‍പ്പെടുന്ന നിരവധി ഷോട്ടുകള്‍ അദ്ദേഹം കളിച്ചു. അവന്റെ ഫൂഡ്‌വര്‍ക്ക് വളരെ മികച്ചതാണ്. അവന് അധികം വീക്ക്‌നെസ്സ ഉള്ളതായി തോന്നുന്നില്ല. ഷോര്‍ട്ട് ബോള്‍ നന്നായി കളിക്കുന്നു, നന്നായി ഡ്രൈവ് ചെയ്യുന്നു, അവിശ്വസനീയമാംവിധം നന്നായി സ്പിന്‍ കളിക്കുന്നു. കൂടാതെ അധിക സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനും അവന് കഴിയുന്നുണ്ട്- മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്കായി ടെസ്റ്റില്‍ 15 മത്സരങ്ങളില്‍ നിന്ന് 58.07 ശരാശരിയില്‍ നാല് സെഞ്ച്വറികളും എട്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 1568 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. ഇന്ത്യ തങ്ങളുടെ മൂന്നാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലില്‍ എത്താന്‍ നോക്കുമ്പോള്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ തന്റെ സെഞ്ച്വറി വര്‍ധിപ്പിക്കാനാകുമെന്ന് താരം പ്രതീക്ഷിക്കുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *