ഡിസംബർ 14 ന് ഗബ്ബയിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മയെ ഓപ്പണർ സ്ഥാനത്തേക്ക് തിരികെ അയക്കുന്നതിനെ എതിർത്ത് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്. ആട്ടിൻകുട്ടിയെ അറവുശാലയിലേക്ക് അയക്കുന്നതിന് തുല്യമായ നടപടിയായിരിക്കുമെന്ന് അതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ടെസ്റ്റിൽ കാത്തുകാത്തിരുന്ന രോഹിത്തിന് പകരം ഓപ്പണിങ് റോളിൽ ഇറങ്ങിയ രാഹുൽ മികവ് കാണിച്ചതിന് പിന്നാലെയാണ് രോഹിത് രണ്ടാം ടെസ്റ്റിൽ തന്റെ സ്ഥാനം വിട്ടുകൊടുത്ത് മധ്യനിരയിലേക്ക് ഇറങ്ങിയത്.
ക്യാപ്റ്റൻ രോഹിത് തൻ്റെ ഓപ്പണിംഗ് സ്ഥാനം കെഎൽ രാഹുലിൽ നിന്ന് തിരിച്ചെടുക്കണമെന്ന് രവി ശാസ്ത്രിയും സുനിൽ ഗവാസ്‌കറും ആവശ്യപ്പെട്ടതിന് ശേഷമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ടെസ്റ്റിൽ രോഹിത്തിൻ്റെ ഫോം ഗണേഷ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് ടെസ്റ്റുകളിൽ നിന്ന് 11.83 ശരാശരിയിൽ 142 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ മാത്രമേ രോഹിത്തിന് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാനാകൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു.
“രോഹിത് ശർമ്മയ്ക്ക് ഇതിനകം ആത്മവിശ്വാസവും റൺസും കുറവാണ്. ഗാബയിൽ ഓപ്പൺ ചെയ്യുന്നത് അദ്ദേഹത്തോട് ആവശ്യപ്പെട്ടത് വിഡ്ഢിത്തമാണ്. അറവുശാലയിലേക്ക് ആട്ടിൻകുട്ടിയെ അയക്കുന്ന പോലെ ഉള്ള തീരുമാനം പോലെയാകും അത്” മുൻ താരം എക്‌സിൽ എഴുതി.
ബാറ്റർ എന്ന നിലയിൽ മാത്രമല്ല നായകൻ എന്ന നയിലയിലും നിരാശപ്പെടുത്തുന്ന രോഹിത്തിനെ ടീമിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ശക്തമാണ്.