നല്ലൊരു ഭർത്താവാകാനും നല്ലൊരു ഭാര്യയാകാനും ഒരൊറ്റ മാർഗ്ഗമേയുള്ളൂ. ഏറ്റവും നല്ല സുഹൃത്തായിരിക്കുക. ഇഴുകിച്ചേർന്ന കൂട്ടുകെട്ട് അല്ലെങ്കിൽ ഉറ്റ ചങ്ങാത്തമാണ് സന്തുഷ്ട ദാമ്പത്യത്തിന്റെ കാതൽ
നല്ലൊരു ഭർത്താവാകാനും നല്ലൊരു ഭാര്യയാകാനും ഒരൊറ്റ മാർഗ്ഗമേയുള്ളൂ. ഏറ്റവും നല്ല സുഹൃത്തായിരിക്കുക. ഇഴുകിച്ചേർന്ന കൂട്ടുകെട്ട് അല്ലെങ്കിൽ ഉറ്റ ചങ്ങാത്തമാണ് സന്തുഷ്ട ദാമ്പത്യത്തിന്റെ കാതൽ.ഭാര്യമാർ ഭർത്താക്കൻമാരിൽ നിന്നു പ്രതീക്ഷിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. അത് കിട്ടാതെ വരുമ്പോ അവർ ആ നിരാശ പ്രകടിപ്പിക്കുന്നത് പല രീതികളിൽ ആയിരിക്കും. തുടർന്ന് ഈ പ്രകടനം കാണുമ്പോൾ ഭർത്താവിന് ദേഷ്യം വരികയും ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാവുകയും കുടുംബത്തിൽ പൊരുത്തക്കേടുകൾ തുടങ്ങി ഭാര്യയും ഭർത്താവും തമ്മിൽ അകലാനും തുടങ്ങും.
1.ഏറ്റവും കൂടുതൽ സമയം ആരുടെകൂടെ ചെലവിടാൻ നമ്മളാഗ്രഹിക്കുന്നുവോ; നമ്മുടെ സമയം ഏറ്റവും ആനന്ദകരവും ആസ്വാദ്യവുമാവുന്നത് ആരുടെകൂടെയായിരിക്കുമ്പോഴാണോ അയാളാണ് ശരിക്കും നമ്മുടെ ഏറ്റവും നല്ല ചങ്ങാതിനിങ്ങളുടെ ഭാര്യക്ക് ആ ആൾ നിങ്ങളായിരിക്കുമ്പോഴാണ് നിങ്ങളൊരു നല്ല ഭർത്താവാകുന്നത്. നിങ്ങൾക്ക് ആ ആൾ നിങ്ങളുടെ ഭാര്യയായിരിക്കുമ്പോഴാണ് അവരൊരു നല്ല ഭാര്യയാകുന്നത്.
2എല്ലാ ഭാര്യമാരും ഭർത്താവിൽ നിന്നു ആഗ്രഹിക്കുന്ന ഒന്നാണ് ബഹുമാനം. ഭാര്യയുടെ അഭിപ്രായം ചോദിക്കുകയും അതിനു വില കൊടുക്കുകയും ചെയ്യുന്ന
ഭർത്താവിനെ എല്ലാവർക്കും കിട്ടണമെന്നില്ല. ഭാര്യയുടെ വീട്ടുകാർ എത്ര പാവപ്പെട്ടവർ ആയാലും എന്ത് ജോലി ചെയ്യുന്നവർ ആയാലും അവർക്കും സ്വന്തം മാതാപിതാക്കൾക്ക് കൊടുക്കുന്ന അതെ സ്ഥാനം കൊടുക്കുക. അവരെയും സ്നേഹികുകയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയുക. ഭാര്യയുടെ വീട്ടുകാരെ സ്വന്തം വീട്ടുകാരെ പോലെ കാണുക.ഭാര്യയുടെ ഇഷ്ടങ്ങൾ ,സ്വപ്നങ്ങൾ എന്നിവക്ക് പ്രോത്സാഹനം നൽകുക.അവരിലെ hidden talents നെ കണ്ടെത്തുക .ഇതൊക്കെ അവർക്ക് നിങ്ങളോടുള്ള സ്നേഹം കൂടും.
3ഭാര്യയെ ഭാര്യ ആയി മാത്രം കാണാതെ ഫ്രണ്ട് ആയിട്ടും കൂടി കാണുക. പുള്ളിയും ഒരു individual ആണ് എന്ന് മനസിലാക്കുക. തൻ്റെ പങ്കാളിയിൽ, [ശ്രദ്ധിക്കുക, ഭാര്യ എന്നതിനേക്കാൾ പങ്കാളി, പാർട്ണർ ആയി തന്നെ കാണുക.അവരിൽ എപ്പോഴും താങ്കളേയും, അവരെയും ഉൾക്കൊണ്ടു തന്നെ കാണുവാൻ ശ്രമിക്കുക.
4.സ്നേഹത്തോടെ ഒരു നോട്ടം, സ്നേഹത്തോടെ ഒരു തലോടൽ, ഒരു കരുതൽ, പാചകം ചെയ്തുതന്ന സപ്പാടുകൾ കഴിച്ചിട്ട് “അവിയൽ നന്നായിരിക്കുന്നു, മീൻകറി അടിപൊളി കഴിഞ്ഞ ആഴ്ച വച്ചതിനെക്കാളും ഗംഭീരമായിരിക്കുന്നു.. . എന്നൊക്കെയൊരു പ്രശംസകൾ വല്ലപ്പോഴുമൊക്കെ പറയുക”.. അത്രയേ അവർ നമ്മളിൽ നിന്നും ആഗ്രഹിക്കുന്നുള്ളൂ.. അവർ നമ്മളിൽ അലിഞ്ഞുപോകും.. ഈ “ഐ ലവ്യു” എന്നൊന്നും എപ്പോഴും പറയണമെന്നില്ല..അതൊക്കെ നമ്മുടെ സ്വകാര്യനിമിഷത്തിൽ ആകാം..
5.എന്തിനും ഏതിനും ഭാര്യയോട്ചൂടാവുകയും ഉപദ്രവിക്കുകയും തെറി പറയുകയും ചെയുന്നത് ആണത്തം ആണെന്ന് കരുതി ജീവിക്കുന്ന ചില ആണുങ്ങൾ ഉണ്ട്. അവരൊക്കെ ജീവിതത്തിന്റെ നല്ല കാലം കഴിയുമ്പോഴെ ആ കാലമത്രയും ജീവിതം പാഴാക്കുകയായിരുന്നു എന്നു തിരിച്ചറിയുള്ളു. നല്ല ഭർത്താവ് ആകാൻ വേറെ ഒന്നും വേണ്ട, ഭാര്യയോട് മാന്യമായി മാത്രം പെരുമാറുക. അത് മാത്രം മതി.
6.അനാവശ്യമായ തമാശകൾ മറ്റുളളവരുടെ മുന്നിൽ വച്ച് ഭാര്യയെ കളിയാക്കി പറയരുത്, ആവശ്യമായ സമയത്ത് ഭാര്യയെ പുകഴ്ത്തിയിരിക്കണം, മറ്റ് ബന്ധങ്ങളൊന്നും ഉണ്ടാകാൻ പാടില്ല, കുടുംബജീവിതത്തിൽ പാചകം മുതൽ തുണിയലക്കും, കൊച്ചിനെ നോക്കലും വരെ രണ്ടുപേരും ചെയ്യുവാൻ തയ്യാറായിരിക്കണം
7.ഭാര്യയുമായിട്ടു സംസാരിക്കുക , തമാശകൾ പറയുക , അവരുടെ സംസാരം ശ്രവിക്കുക , ആശയങ്ങൾ പങ്കു വെക്കുക , അവരുടേതായ കാഴ്ചപ്പാടിന് അനുസരിച്ചു ജീവിക്കാൻ ഉള്ള freedom നൽകുക.
പിണക്കങ്ങൾ ഉണ്ടാവും , അത് സ്വാഭാവികം . എന്ന് വിചാരിച്ചു തല്ലാതിരിക്കുക , പിണക്കങ്ങൾ അധികം നാൾ നീട്ടിക്കൊണ്ടു പോവാതിരിക്കുക , ഇടയ്ക്കു പുറത്തൊക്കെ പോവുക , അത് പോലെ work കഴിഞ്ഞു വരുമ്പോൾ അവൾക്കു ഇഷ്ടമുള്ള sweets വാങ്ങിക്കൊണ്ടു വരുക.
8. ആൾക്കാരുടെ മുന്നിൽ വച്ചു ഇൻസൾട്ട് ചെയുന്നത്, വീട്ടുകാരെ കൊച്ചാക്കി സംസാരിക്കുന്നത്, കഴിവുകളെ കുറച്ചുകാണുന്നത്, യാതൊരു കാര്യത്തിനും appreciate ചെയ്യാതെ കുറ്റം കണ്ടുപിടിക്കാനായി നടക്കുന്നത്, സംശയിക്കുന്നത് ഇതൊന്നും ഒരു നല്ല ഭർത്താവിന്റെ ലക്ഷണം അല്ല. ഇങ്ങനെ ഉള്ള ഭർത്താക്കന്മാരെ ഭാര്യമാർ വെറുക്കും. പകരം അവർ ചെയ്യുന്ന ചെറിയ കാര്യങ്ങളിൽ പോലും അവരിൽ confidence ഉണ്ടാക്കുക. നിങ്ങളോട് അവർ എങ്ങനെ പെരുമാറണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്, അതെ രീതിയിൽ അവരെ treat ചെയുക. അപ്പോ സമാധാനപരമായ ഒരു കുടുംബ ജീവിതം ഉണ്ടാകും.