തിരുവനന്തപുരം ചിറയിന്‍കീഴില്‍ ഒരാഴ്ച മുന്‍പ് വയോധികയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അഴൂര്‍ ശിഖ ഭവനില്‍ നിര്‍മ്മലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിര്‍മ്മലയുടെ മൂത്ത മകള്‍ ശിഖയും ഇവരുടെ മകള്‍ ഉത്തരയും പിടിയിലായി.
ഇരുവരും ചേര്‍ന്ന് വയോധികയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസിയായ സ്ത്രീയാണ് നിര്‍മ്മലയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാര്‍ഡ് അംഗത്തെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസിന് മരണത്തില്‍ ആദ്യം മുതലേ സംശയം ജനിച്ചിരുന്നു.ഇരുവരും ചേര്‍ന്ന് വയോധികയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അയല്‍വാസിയായ സ്ത്രീയാണ് നിര്‍മ്മലയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാര്‍ഡ് അംഗത്തെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസിന് മരണത്തില്‍ ആദ്യം മുതലേ സംശയം ജനിച്ചിരുന്നു.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതാണ് സംശയത്തിന് കാരണമായത്. ഇതോടെ നിര്‍മ്മലയുടെ ഒപ്പം താമസിച്ചിരുന്ന മകളെയും ചെറുമകളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്നാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. നിര്‍മ്മലയുടെ നിക്ഷേപങ്ങളെ ചൊല്ലിയുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത്.