തെറി കേള്‍ക്കുന്നത് ഞാനാണ്, പക്ഷെ ആ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് അമ്മയും: ഹണി റോസ്

തെറി കേള്‍ക്കുന്നത് ഞാനാണ്, പക്ഷെ ആ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് അമ്മയും: ഹണി റോസ്

എന്നും ബോഡി ഷെയ്മിങ് കമന്റുകള്‍ക്ക് ഇരയാവാറുള്ള താരമാണ് ഹണി റോസ്. എന്നാല്‍ ഉദ്ഘാടനങ്ങള്‍ക്ക് എത്താറുള്ള നടിയുടെ വസ്ത്രധാരണവും ശ്രദ്ധ നേടാറുണ്ട്. എങ്കിലും പരിഹാസങ്ങളും നടിക്കെതിരെ ഉയരാറുണ്ട്. തന്റെ അമ്മയാണ് തനിക്ക് വേണ്ടി വസ്ത്രം തിരഞ്ഞെടുക്കാറുള്ളത് എന്നാണ് ഹണി റോസ് പറയുന്നത്. അമ്മ തിരഞ്ഞെടുക്കുന്ന വസ്ത്രം കാരണം സോഷ്യല്‍ മീഡിയയില്‍ തെറി കേള്‍ക്കുന്നത് താനാണ് എന്നാണ് ഹണി റോസ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന എല്ലാ കമന്റുകളും അമ്മ പരിശോധിക്കാറുണ്ടെന്നും ഹണി റോസ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. താന്‍ തന്നെയാണ് മകളുടെ വസ്ത്രങ്ങളെല്ലാം തിരഞ്ഞെടുക്കുന്നതെന്ന് ഹണിയുടെ അമ്മ റോസ്ലി പറഞ്ഞു. ഏറ്റവും കൂടുതല്‍ കഷ്ടപ്പെട്ട് വസ്ത്രം വാങ്ങിക്കുന്നത് താനാണെന്നും എന്നാല്‍ ഒരിക്കല്‍പോലും തന്റെ പേര് ഹണി റോസ് പറയാറില്ലെന്നും നടിയുടെ അമ്മ വ്യക്തമാക്കി.

അതേസമയം, മറ്റുള്ളവര്‍ പറയുന്നത് കേട്ട് നിന്നാല്‍ നമുക്ക് ജീവിതം ഉണ്ടാകില്ല എന്നും നടിയുടെ അമ്മ പറഞ്ഞു. ഓരോരുത്തരും അവരവരുടെ സൗകര്യം അനുസരിച്ച് പറയുന്നു, എഴുതുന്നു. നമ്മള്‍ അതിലേക്ക് ശ്രദ്ധിക്കാന്‍ പോകേണ്ടതില്ല. മറ്റുള്ളവര്‍ പറയുന്നത് കേട്ടുനിന്നാല്‍ ജീവിതവും സന്തോഷവും ഉണ്ടാകില്ല എന്നാണ് അമ്മ പറഞ്ഞത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *