പൃഥ്വി ഷായെയും യശസ്വി ജയ്‌സ്വാളിനെയും പരിശീലിപ്പിച്ച പ്രമുഖ പരിശീലകൻ ജ്വാല സിംഗ്, കഴിവുള്ള ഈ 2 താരങ്ങളിൽ തമ്മിൽ ഇപ്പോൾ കാണുന്ന വ്യത്യാസത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. 2017 ന് ശേഷം ഷാ തന്നെ കാണാൻ പോലും കൂട്ടാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തുന്നതിനിടയിൽ, ജയ്‌സ്വാളിൻ്റെ കഠിനാധ്വാനത്തെയും മുൻ പരിശീലലകൻ പുകഴ്ത്തി.
ഷായും ജയ്‌സ്വാളും ഒരേ കാലത്ത് കളിച്ചുവളർന്ന താരങ്ങൾ ആയതിനാൽ തന്നെ ഇവരുടെ വളർച്ച ക്രിക്കറ്റ് ആരാധകർ ശ്രദ്ധിച്ചതാണ്. ഷാ ഇന്ത്യക്കായി 2018-ൽ ഒരു ഗംഭീര ടെസ്റ്റ് അരങ്ങേറ്റം നടത്തി, അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി. എന്നിരുന്നാലും, 2021 ന് മോശം പ്രകടനവും ഫിറ്റനസ് പ്രശ്നങ്ങളും കാരണം താരം ഇന്ത്യൻ ടീമിൽ നിന്നും ആഭ്യന്തര ടീമിൽ നിന്നും പുറത്തായി. മറുവശത്ത് ജയ്‌സ്വാൾ ആകട്ടെ സ്ഥിരതയോടെ മികവ് കാണിക്കുന്നതിൽ വിജയിച്ചതോടെ ഇന്ത്യൻ ടീമിലെ സ്ഥിരംഗമായി.
ശുഭങ്കർ മിശ്രയുമായുള്ള അഭിമുഖത്തിൽ, അന്താരാഷ്ട്ര തലത്തിൽ ജയ്‌സ്വാൾ ശക്തിയിൽ നിന്ന് ശക്തിയിലേക്ക് പോകുമ്പോൾ ഷായ്ക്ക് പറ്റിയ കുഴപ്പങ്ങളെക്കുറിച്ച് പരിശീലകൻ ഇങ്ങനെ പറഞ്ഞു.
“പൃഥ്വി 2015 ൽ എൻ്റെ അടുത്ത് വന്നു, മൂന്ന് വർഷം എൻ്റെ കൂടെ ഉണ്ടായിരുന്നു, അവൻ വരുമ്പോൾ, അവൻ മുംബൈ അണ്ടർ 16 മത്സരങ്ങൾ കളിച്ചിട്ടില്ല, അവനെ പരിശീലിപ്പിക്കാൻ അദ്ദേഹത്തിന്റെ അച്ഛൻ എന്നോട് ആവശ്യപ്പെട്ടു. അടുത്ത വർഷം അദ്ദേഹം അണ്ടർ 19 കളിച്ചു. കൂച്ച് ബെഹാർ ട്രോഫിയും സെലക്ഷൻ മത്സരങ്ങളിൽ വലിയ സ്കോർ നേടുകയും ചെയ്തു. സിംഗ് പറഞ്ഞു
“അവൻ അണ്ടർ 19 ലോകകപ്പിൽ കളിച്ചപ്പോൾ ഞാൻ ആവേശഭരിതനായിരുന്നു, കാരണം അവൻ അങ്ങനെ ചെയ്യുന്ന എൻ്റെ ആദ്യത്തെ വിദ്യാർത്ഥിയാണ്. അണ്ടർ 19 ലോകകപ്പിന് പോകുന്നതിന് മുമ്പ്, അവൻ എന്നോടൊപ്പം അവൻ്റെ ജന്മദിനം ആഘോഷിച്ചിരുന്നു. എന്നാൽ 2017 മുതൽ ഞാൻ അവനെ കണ്ടിട്ടില്ല. , ഇപ്പോൾ നമ്മൾ 2024 ൽ എത്തി ഒരിക്കലും അവൻ എൻ്റെ അടുക്കൽ വന്നിട്ടില്ല,” കോച്ച് കൂട്ടിച്ചേർത്തു.
സച്ചിൻ ഉൾപ്പടെ ഉള്ള പ്രമുഖർ ഫിറ്റ്നസിലും ബാറ്റിങ് ടെക്‌നിക്കിലും എല്ലാം വർക്ക് ചെയ്യണം എന്ന് പറഞ്ഞിട്ടും ഷാ ഉപദേശങ്ങൾ ഒന്നും കേട്ടില്ല എന്നും പാർട്ടിയും ബഹളങ്ങളുമായി നടന്നതോടെ കരിയർ നശിപ്പിച്ചു എന്നുള്ള വിമർശനവും ശക്തമാണ്. മറുവശത്ത് ജയ്‌സ്വാൾ ഇന്ന് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തത താരങ്ങളിൽ ഒരാളാണ്.