ഇന്ത്യൻ സൂപ്പർ ലീഗ് ടീം ബെംഗളൂരു എഫ്‌സി (ബിഎഫ്‌സി) ഇന്ത്യയുടെ സൂപ്പർ താരം കെഎൽ രാഹുലിനെ കളിയാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. വായ്‌പ്പാ അടിസ്ഥാനത്തിൽ തങ്ങളുടെ ടീമിലേക്ക് രാഹുൽ വരണം എന്ന പോസ്റ്റാണ് ബാംഗ്ലൂരിന്റെ രാഹുലിന്റെ ചിത്രം വെച്ച് പോസ്റ്റ് ചെയ്തത് . പെർത്ത് ടെസ്റ്റിനിടെ രാഹുൽ പന്തുമായി സ്കിൽ കാണിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് പോസ്റ്റ് വന്നത്.
പെർത്ത് ടെസ്റ്റിൽ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിനിടെ പന്ത് കാലിൽ വെച്ച് രാഹുൽ ചില സ്കില്ലുകൾ കാണിച്ചിരുന്നു. മനോഹരമായി ഒരു ഫുട്‍ബോളറുടെ മെയ്വഴക്കത്തോടെ താരം ഇത് ചെയ്യുന്ന വിഡിയോയും പുറത്ത് വന്നു. കളിക്കളത്തിൽ ഇതിന് മുമ്പും രാഹുൽ ഫുട്‍ബോൾ സ്കില്ലുകൾ കാണിച്ചിട്ടുണ്ട്. ബാംഗ്ലൂർ എഫ്സിയുടെ ഉടമയും തന്റെ ഐപിഎൽ ടീമായ ഡൽഹിയുടെ ഉടമയുമായ പാർത്ത് ജിൻഡാലിനെ ടാഗ് ചെയ്താണ് രാഹുൽ വീഡിയോ പോസ്റ്റ് ചെയ്തത്.
” ബാംഗ്ലൂർ എഫ്സിയിൽ അവസരം ഉണ്ടോ” ഇങ്ങനെയാണ് രാഹുൽ എഴുതിയത്.
ബിഎഫ്‌സി X-ലെ അവരുടെ ഔദ്യോഗിക അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ഇങ്ങനെ എഴുതുകയും ചെയ്തു.
“ബാംഗ്ലൂരിലേക്ക് സ്വാഗതം ചെയ്യുന്നു ഞങ്ങൾ. വായ്പ്പ അടിസ്ഥാനത്തിൽ ഇവിടെ കളിക്കാം. ഐപിഎൽ ആകുമ്പോൾ തിരിച്ചുതരാം.”
അടുത്തിടെ സമാപിച്ച IPL മെഗാ ലേല 2025-ൽ KL രാഹുലിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയിരുന്നു. ഡൽഹി ഫ്രാഞ്ചൈസിയുടെ സഹ ഉടമയാണ് പാർത്ത് ജിൻഡാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയുടെ ഉടമയുമാണ്.