ലൈംഗികാതിക്രമ കേസ്; നടൻ ജയസൂര്യ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും

ലൈംഗികാതിക്രമ കേസ്; നടൻ ജയസൂര്യ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും

ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ഇന്ന് പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കന്‍റോൺമെന്‍റ് എസ് എച്ച് ഒക്ക് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതനുസരിച്ചാകും ജയസൂര്യ എത്തുക.

സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിയായ നടിയുടെ പരാതി. 2008 ൽ നടന്ന സംഭവത്തിലാണ് കന്‍റോൺമെന്‍റ് പൊലിസ് കേസെടുത്തത്. ഈ കേസിൽ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദ്ദേശം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *