ജോ റൂട്ട്, ഈ കാലഘട്ടത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം ഇമ്പാക്റ്റും ഉണ്ടാക്കിയതും സെഞ്ചുറികൾ നേടിയതും താരമാണ്. റെഡ്-ബോൾ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കാൻ കഴിയുന്ന ഒരേയൊരു സജീവ ക്രിക്കറ്റ് കളിക്കാരനാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ കൂടി ഭാഗമായ ഫാബ് 4 ൽ നിന്നുള്ള വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവരെ ഒഴിവാക്കി മറ്റൊരു താരത്തെയാണ് റൂട്ട് തിരഞ്ഞെടുത്തത്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായി സെഞ്ചുറികൾ നേടി തിളങ്ങി നിൽക്കുന്ന ഹാരി ബ്രൂക്കാണ് ഇപ്പോൾ ഏറ്റവും മികച്ച കളിക്കാരനെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുനാളുകളായി സ്ഥിരതയോടെയുള്ള പ്രകടനമാണ് നടത്തി തിളങ്ങി നിൽക്കുന്ന ഹാരി എന്തുകൊണ്ടും റൂട്ടിന് ചേരുന്ന പിൻഗാമിയായിട്ടാണ് അറിയപെടുന്നത്.
റൂട്ട് പറഞ്ഞത് ഇങ്ങനെ :
“ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് ബ്രൂക്കി. അവൻ മിടുക്കനാണ് . മറ്റ് ബാറ്റർമാരിൽ നിന്നുള്ള സമ്മർദം ഒഴിവാക്കി എല്ലാ ഷോട്ടുകളും കളിക്കാൻ അദ്ദേഹത്തിന് കഴിയും. അയാൾ വെറൈറ്റി ഷോട്ടുകൾ കളിച്ച് എതിരാളികളെ തകർത്തെറിയും ”അദ്ദേഹം പറഞ്ഞു.
ബ്രൂക്കും റൂട്ടും ഈ കാലയളവിൽ 77.34 ശരാശരിയിൽ 1,779 റൺസ് കൂട്ടുകെട്ടിൽ ചേർത്തു, ഇത് അവരെ ലോകത്തിലെ ഏറ്റവും വിജയകരമായ ജോഡിയാക്കി. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ബ്രൂക്ക് രണ്ടാം സ്ഥാനത്താണ് നിലവിൽ നിൽകുന്നത് എങ്കിൽ റൂട്ട് ഒന്നാം സ്ഥാനത്താണ്. 23 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 61.62 ശരാശരിയിൽ 2,280 റൺസ് ബ്രൂക്ക് നേടിയിട്ടുണ്ട്. 23 റെഡ് ബോൾ ഗെയിമുകൾക്ക് ശേഷം മറ്റൊരു ഇംഗ്ലീഷ് ബാറ്ററും ഇത്രയും റൺ രേഖപ്പെടുത്തിയിട്ടില്ല. സർ ഡോൺ ബ്രാഡ്മാനും ആദം വോഗ്‌സിനും ശേഷം ഇത്രയും കുറഞ്ഞ മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ റൺ നേടുന്ന താരവും ഹാരി ആണ്.