അണ്ണാമലൈ ചാട്ടവാര്‍കൊണ്ടടിച്ച് നടത്തുന്ന സമരങ്ങള്‍ നാടകം; ലൈംഗികാതിക്രമം ബിജെപി തമിഴ്‌നാട്ടില്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു; ആഞ്ഞടിച്ച് ഇടതുപാര്‍ട്ടികള്‍

അണ്ണാമലൈ ചാട്ടവാര്‍കൊണ്ടടിച്ച് നടത്തുന്ന സമരങ്ങള്‍ നാടകം; ലൈംഗികാതിക്രമം ബിജെപി തമിഴ്‌നാട്ടില്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു; ആഞ്ഞടിച്ച് ഇടതുപാര്‍ട്ടികള്‍

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കുപ്പുസ്വാമി അണ്ണാമലൈ നടത്തുന്ന സമരങ്ങള്‍ നാടകമെന്ന് ഇടതുപാര്‍ട്ടികളുടെ സംയുക്തയോഗം. ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ പ്രതികരിക്കാത്ത അണ്ണാമലൈ ചാട്ടവാര്‍കൊണ്ടടിച്ച് സമരംനടത്തിയത് വെറും നാടകമാണ്. ‘ചെന്നൈ അണ്ണാമലൈ സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചകേസില്‍ അതിജീവിതയ്‌ക്കൊപ്പമാണ് തമിഴ്ജനത നിലകൊള്ളുന്നത്. പ്രതിക്ക് പരമാവധിശിക്ഷ വാങ്ങിക്കൊടുക്കണമെന്നും ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. നേതാവ് അണ്ണാമലൈ ഇതിനെ രാഷ്ട്രീയനേട്ടത്തിനാണ് ഉപയോഗിക്കുന്നതെന്നും യോഗത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.

അമതസമയം, അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് ഗവര്‍ണര്‍ ആര്‍എന്‍ രവി പറഞ്ഞു. കുട്ടികളുടെ സുരക്ഷയ്ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളുടെ സുരക്ഷിത്വം നടപടികള്‍ സ്വീകരിക്കാനായി സര്‍വകലാശാല അധികൃതരോട് ആവശ്യപ്പെട്ടു. സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഭയപ്പെടേണ്ടതില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.

ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആര്‍എന്‍ രവി അണ്ണാ സര്‍വകലാശാല സന്ദര്‍ശിച്ചതിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍എന്‍ രവി വൈസ് സര്‍വകാലാശാല രജിസ്ട്രാര്‍ ഡോ. ജെ.പ്രകാശും മുതിര്‍ന്ന പ്രൊഫസര്‍മാരുമായും കൂടിയാലോചന നടത്തി.

കാംപസിനുള്ളിലും ഹോസ്റ്റലിലും വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത്വം ഏര്‍പ്പെടുത്താന്‍ കഴിയുമെന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി അദേഹം നേരിട്ടു സംവദിച്ചു.

അതേസമയം, അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. മൂന്നു മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. ബി. സ്നേഹപ്രിയ, എസ്. ബ്രിന്ദ, അയമന്‍ ജമാല്‍ എന്നിവരാണ് സംഘത്തിലെ വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍. കേസിലെ എഫ്ഐആര്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *