രോഹിതിന്റെയും വിരാടിന്റെയും മോശം ഫോമിൽ മുങ്ങി പോകുന്ന ഒരു താരമുണ്ട്, അവന് കളിക്കാൻ അറിയില്ല എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ്”; തുറന്നടിച്ച് കെ ശ്രീകാന്ത്

രോഹിതിന്റെയും വിരാടിന്റെയും മോശം ഫോമിൽ മുങ്ങി പോകുന്ന ഒരു താരമുണ്ട്, അവന് കളിക്കാൻ അറിയില്ല എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ്”; തുറന്നടിച്ച് കെ ശ്രീകാന്ത്

ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി.

ഇന്ത്യൻ ടീമിന്റെ തോൽവിക്ക് കാരണം ബാറ്റ്‌സ്മാൻമാരുടെ മോശമായ പ്രകടനം കൊണ്ടാണ്. മികച്ച റൺസ് നേടിയെടുക്കാൻ സാധിച്ചിരുന്നെങ്കിൽ പരമ്പര ഇന്ത്യക്ക് നേടാൻ സാധിച്ചേനെ. ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കുന്ന താരങ്ങളാണ് വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ. എന്നാൽ അവരുടെ മോശം ഫോമിൽ ഏറ്റവും കൂടുതൽ പരാജയമായി മറ്റൊരു താരത്തെ എല്ലാവരും മറക്കുന്നു. യുവ താരം ശുബ്മാൻ ഗിൽ ആണ് ആ താരം. അദ്ദേഹത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് കെ ശ്രീകാന്ത്.

കെ ശ്രീകാന്ത് പറയുന്നത് ഇങ്ങനെ:

“ശുബ്മാൻ ഗിൽ ഒരു ഓവർറേറ്റഡ് ക്രിക്കറ്റ് കളിക്കാരനാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്, പക്ഷേ ആരും എന്നെ കാര്യമായി എടുത്തില്ല. നിലവിലെ തലമുറയിൽ നിന്ന് വളരെ ഓവർറേറ്റഡ് ക്രിക്കറ്റ് കളിക്കാരനാണ് അദ്ദേഹം. ശുബ്മാൻ ഗില്ലിനു കൊടുക്കുന്ന അതേ അവസരം എന്ത് കൊണ്ടാണ് സൂര്യ കുമാർ യാദവിന്‌ കൊടുക്കാത്തത്. റെഡ് ബോളിൽ അദ്ദേഹത്തിനും അവസരം നൽകണം”

കെ ശ്രീകാന്ത് തുടർന്നു:

“ഇന്ത്യയ്‌ക്കായി കളിച്ച ഏക ടെസ്റ്റിൽ സൂര്യകുമാർ പരാജയപ്പെട്ടു, കൂടാതെ വൈറ്റ്-ബോൾ ഫോർമാറ്റിൽ മാത്രം അദ്ദേഹത്തിനൊപ്പം തുടരാൻ സെലക്ടർമാർ തീരുമാനിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ മറ്റ് കളിക്കാരെ നിങ്ങൾ നോക്കേണ്ടിവരും എന്നാണ് ഇതിനർത്ഥം. റുതുരാജ് ഗെയ്‌ക്‌വാദും സായ് സുദർശനും ആഭ്യന്തര ക്രിക്കറ്റിലും മറ്റ് ടൂറുകളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ശുഭ്മാൻ ഗില്ലിനൊപ്പം തുടരുന്നതിന് പകരം സെലക്ടർമാർ ഈ കളിക്കാരെ പ്രോത്സാഹിപ്പിക്കണം ” കെ ശ്രീകാന്ത് കൂട്ടി ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *