കോണ്‍ഗ്രസിന്റെ കള്ളപ്പണഇടപാടുകള്‍ക്ക് പൊലിസിന്റെ സംരക്ഷണം; പ്രതിപക്ഷനേതാവും എംവി ഗോവിന്ദനും മറുപടി പറയണമെന്ന് ബിജെപി

കോണ്‍ഗ്രസിന്റെ കള്ളപ്പണഇടപാടുകള്‍ക്ക് പൊലിസിന്റെ സംരക്ഷണം; പ്രതിപക്ഷനേതാവും എംവി ഗോവിന്ദനും മറുപടി പറയണമെന്ന് ബിജെപി

പാലക്കാട് കേന്ദ്രീകരിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ വലിയ തോതില്‍ കള്ളപ്പണ്ണ ഇടപാടുകള്‍ നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസിന്റെ അനാസ്ഥകാരണമാണ് കെപിഎം ഹോട്ടലില്‍ നടന്ന കള്ളപ്പണ ഇടപാട് കണ്ടെത്താനാവാതെ പോയതെന്നും പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഹോട്ടലിലെ മുഴുവന്‍ മുറികളും എന്തുകൊണ്ടാണ് പരിശോധിക്കാതിരുന്നത്.

12 മുറികള്‍ മാത്രമാണ് പരിശോധിച്ചത്. കള്ളപ്പണ്ണ ഇടപാടുകള്‍ നടന്നെന്ന് പൊലീസ് പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആവശ്യമായ ഫോഴ്സിനെ സജ്ജീകരിക്കാതിരുന്നത്. പൊലീസ് നിലപാട് ദുരൂഹമാണ്. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം കൊടുത്തത് പൊലീസാണ്. വ്യാജതിരിച്ചറിയല്‍ കാര്‍ഡ് വിഷയത്തിലും ഇങ്ങനെ തന്നെയാണ് പൊലീസ് പെരുമാറിയത്. ഒരു മന്ത്രിയാണ് ആ കേസ് ഒതുക്കിയത്. തലശ്ശേരിയില്‍ ഷാഫി പറമ്പിലുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെയാണ് വ്യാജതിരിച്ചറിയല്‍ രേഖ കേസ് ഇല്ലാതായത്.

പ്രതിപക്ഷനേതാവും എംവി ഗോവിന്ദനും കള്ളപ്പണത്തെ കുറിച്ച് മറുപടി പറയണം. നഗരത്തില്‍ ഇത്രയും ഗൗരവതരമായ സംഭവങ്ങളുണ്ടായിട്ടും ജില്ലാകളക്ടര്‍ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *