ചുംബനങ്ങളെ പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ‘ഫിലമറ്റോളജി. ജീവന്‍ രക്ഷിക്കാനായി കൃത്രിമ ശ്വാസം കൊടുക്കുന്നത് പോലും ചുംബനത്തില്‍ പെടുമെന്നാണ് പറയുന്നത്
ഒരാളുടെ നിറം,ശബ്ദം, ഗന്ധം, സ്പര്‍ശം എല്ലാം ഒരുമിച്ചു ‘രുചി’ച്ചറിയാ നാകുന്ന സര്‍വേന്ദ്രിയ ങ്ങളുടെയും പ്രവര്‍ത്തന ക്ഷമതയുടെ പരമമായ അടയാളപ്പെടുത്തല്‍ ആണ് ചുംബനം .മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പക്ഷികളും ചുംബിക്കാറുണ്ടത്രേ ! എന്നാല്‍ ചുംബനത്തെ പറ്റി കേട്ടിട്ടു കൂടിയില്ലാത്ത ജനതയും ഉണ്ട്.
ആഫ്രിക്കയിലെ തോംഗി ഗോത്രവര്‍ഗ്ഗ ത്തിലും , ചില ആമ സോണ്‍ ഗോത്രക്കാരിലും ചുംബനമേയില്ല. അതുപോലെ ഓരോ സംസ്കാരത്തിലെയും, ദേശത്തിലെയും ചുംബന രീതികള്‍ തമ്മിലും കാര്യമായ വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്. നാക്കും നാക്കും തമ്മിലുള്ളത് ഫ്രഞ്ച് കിസ്സും, മൂക്കും മൂക്കും തമ്മിലുള്ളത് കിവി കിസ്സുമൊക്കെ ആകുന്നത് ചുംബന കാര്യത്തിൽ ആ ഭൂഖണ്ഡാന്തരം ഉള്ളതുകൊണ്ടാണ്.
സ്നേഹചുംബനം, സൗഹൃദ ചുംബനം, വാത്സല്യചുംബനം, അന്ത്യചുംബനം തുടങ്ങി ധാരാളം ചുംബനങ്ങള്‍ നിലവിലുണ്ട് . ജീവന്‍ രക്ഷിക്കാനായി കൃത്രിമ ശ്വാസം കൊടുക്കുന്നത് പോലും ചുംബനത്തില്‍ പെടുമെന്നാണ് പറയുന്നത്, ‘ജീവന്‍റെ ചുംബനം’ (KISS OF LIFE). നിരവധിയായ ചുംബനങ്ങളെ പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ‘ഫിലമറ്റോളജി (PHILEMATOLOGY)’.