എന്നെ മോശം പറഞ്ഞവര്‍ എന്ത് ചെയ്തു എന്ന് ആലോചിക്കുക, ചാനല്‍ പരിപാടി നിര്‍ത്താന്‍ കാരണമുണ്ട്..: ലക്ഷ്മി നക്ഷത്ര

എന്നെ മോശം പറഞ്ഞവര്‍ എന്ത് ചെയ്തു എന്ന് ആലോചിക്കുക, ചാനല്‍ പരിപാടി നിര്‍ത്താന്‍ കാരണമുണ്ട്..: ലക്ഷ്മി നക്ഷത്ര

കൊല്ലം സുധിയെയും കുടുംബത്തെയും വിറ്റ് കാശാക്കുന്നു എന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് അവതാരക ലക്ഷ്മി നക്ഷത്ര. സുധിയുടെ ഗന്ധം പെര്‍ഫ്യൂമാക്കി നല്‍കിയ ലക്ഷ്മിയുടെ യൂട്യൂബ് വീഡിയോ ഏറെ വിമര്‍ശനമാണ് നേരിട്ടത്. സുധിയുടെ കുടുംബത്തിനൊപ്പമുള്ള വീഡിയോകളും ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. സാജു നവോദയ, ഷിയാസ് കരീം അടക്കമുള്ള സഹപ്രവര്‍ത്തകരും ലക്ഷ്മിക്കെതിരെ പ്രതികരിച്ചിരുന്നു.

ഈ വിഷയത്തിലാണ് ലക്ഷ്മി നക്ഷത്ര പ്രതികരിച്ചിരിക്കുന്നത്. ”നമ്മള്‍ എന്ത് നല്ലത് ചെയ്താലും അതിനെ മോശമായി പറയുന്ന ഒരുപാട് ആളുകള്‍ ഉണ്ടാകും. ഞാന്‍ അത്തരക്കാരെ നോക്കുന്നില്ല. എനിക്ക് അദ്ദേഹത്തിന്റെ വീട്ടുകാരെയും അദ്ദേഹത്തെയും എന്റെ വീട്ടുകാരെയും എന്റെ മനഃസാക്ഷിയെയെയും മാത്രം ഓര്‍ത്താല്‍ മതി. ഈ പറയുന്ന ആളുകള്‍, അല്ലെങ്കില്‍ മോശം പറഞ്ഞവര്‍, അവര്‍ എന്ത് ചെയ്‌തെന്നു മാത്രം ആലോചിക്കുക.”

”എനിക്ക് അങ്ങനെ ചെയ്തതില്‍ ഒരുപാട് ആത്മസംതൃപ്തിയുണ്ട്. എത്രയോ ആളുകള്‍ എന്നെ കണ്ടിട്ട് സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഈ പെര്‍ഫ്യൂമിന്റെ കാര്യം തന്നെ പറയാം. ഒരിക്കല്‍ ഒരു ചേച്ചി അവരുടെ അച്ഛനെ കുറിച്ചുള്ള ഓര്‍മകള്‍ എന്നോട് പറഞ്ഞു. ഒരു തോര്‍ത്ത് മാത്രം ആണ് അച്ഛന്റേതായി ആ ചേച്ചിയുടെ കയ്യില്‍ ഉള്ളത്. ആ തോര്‍ത്തുമായി അവര്‍ യൂസഫ് ഭായിയുടെ അടുത്തേക്ക് പോകുകയാണെന്നു പറഞ്ഞു.”

”രേണു ആണ് യൂസഫ് ഭായി എന്നൊരാളെ കുറിച്ച് എന്നോട് പറയുന്നത്. രേണു പറഞ്ഞിട്ടാണ് ഞാന്‍ പോകുന്നതും. അവര്‍ ഹാപ്പിയാണ് ഞാനും ഹാപ്പി. എന്റെ വീട്ടുകാര്‍ക്കും എന്നെ അറിയാം, അവരുടെ കുടുംബത്തിനും അറിയാം, അത്ര മാത്രം മതി. പിന്നെ സഹപ്രവര്‍ത്തകരുടെ പ്രതികരണം, ഞാന്‍ അവരെപ്പോലെ അല്ല. പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതെന്റെയൊരു ഗ്രാറ്റിറ്റിയൂഡ്.”

”ഏഴ് വര്‍ഷമായി സ്റ്റാര്‍ മാജിക് പരിപാടി തുടങ്ങിയിട്ട്. നിങ്ങളൊക്കെ തന്നെ പറയുന്നുണ്ട്, ഞങ്ങള്‍ക്കു മാറ്റം വേണം എന്നൊക്കെ. ഒരു മാറ്റം പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ടാകും. ഒരു താത്ക്കാലിക ബ്രേക്ക് മാത്രമേ ഉള്ളൂ. അതു കഴിഞ്ഞാല്‍ ഉറപ്പായും നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകുപ്പ് ഉണ്ടാകും. ഇവന്റ് പരിപാടികളൊക്കെയായി ഞങ്ങളെല്ലാം സജീവമായി രംഗത്തുണ്ട്” എന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *