വനിതാ മന്ത്രിയെ അധിക്ഷേപിച്ചു; അശ്ലീല പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി; മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവിനെ തൂക്കിയെടുത്ത് അകത്തിട്ട് സിദ്ധരാമയ്യ സര്‍ക്കാര്‍

വനിതാ മന്ത്രിയെ അധിക്ഷേപിച്ചു; അശ്ലീല പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി; മണിക്കൂറുകള്‍ക്കുള്ളില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവിനെ തൂക്കിയെടുത്ത് അകത്തിട്ട് സിദ്ധരാമയ്യ സര്‍ക്കാര്‍

കര്‍ണാടകയിലെ വനിതാ മന്ത്രിയെ അധിക്ഷേപിച്ച സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാവ് അറസ്റ്റില്‍. മന്ത്രി ലക്ഷ്മി ഹെബ്ബാല്‍ക്കറെ ലെജിസ്റ്റേറ്റീവ് കൗണ്‍സിലില്‍വച്ച് അധിക്ഷേപിച്ചതിനു സിടി രവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സുവര്‍ണ വിധാന സൗദയില്‍നിന്നാണു രവിയെ പോലീസ് വാനില്‍ കൊണ്ടുപോയത്. ലൈംഗിക ഉപദ്രവം ഉള്‍പ്പെടെയുള്ള വകുപ്പുകളാണു രവിക്കെതിരേ ചുമത്തിയിട്ടുണ്ട്. ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മന്ത്രിയുമായുള്ള വാക്കേറ്റത്തിനിടെ അധിക്ഷേപകരമായ വാക്ക് രവി പലവട്ടം ഉപയോഗിച്ചുവെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

അംബേദ്കര്‍ക്കെതിരായ അമിത് ഷായുടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. അമിത് ഷായുടെ പരാമര്‍ശത്തിനെതിരായ ബഹളത്തെത്തുടര്‍ന്ന് ചെയര്‍മാന്‍ ബസവരാജ് ഹൊരട്ടി സഭ കുറച്ചുനേരം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടെ രവി ഹെബ്ബാള്‍ക്കറിനെതിരെ അപകീര്‍ത്തികരമായ വാക്ക് പലതവണ ഉപയോഗിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ചെയര്‍മാന്‍ സഭ നിര്‍ത്തിവെച്ചതിനുശേഷമാണ് സംഭവമുണ്ടായതെന്നും ആ സമയത്ത് അദ്ദേഹം ഹെബ്ബാള്‍ക്കറിന് രണ്ടുവരി പിന്നില്‍ നില്‍ക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് എം.എല്‍.സി യതീന്ദ്ര സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഹെബ്ബാള്‍ക്കറും രവിയും തമ്മില്‍ വാക്‌പോരുണ്ടായി, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ രവിക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍, അയാള്‍ അവര്‍ക്കെതിരെ അപകീര്‍ത്തികരമായ വാക്ക് ഉപയോഗിച്ചു, ഒരു ജനപ്രതിനിധിക്ക് ഇത്തരമൊരു വാക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അശ്ലീല പ്രയോഗം നടത്തിയ ശേഷം അയാള്‍ പുറത്തുപോയി. ഞങ്ങള്‍ ചെയര്‍മാനോട് പരാതിപ്പെടുകയും രവിയെ പുറത്താക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഓഡിയോയും വിഡിയോയും പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയതായും യതീന്ദ്ര വ്യക്തമാക്കി.

അതേസമയം, തനിക്കെതിരായ ആരോപണം തെറ്റാണെന്ന് സി.ടി. രവി പ്രതികരിച്ചു. സംഭവത്തിന്റെ ഓഡിയോയും വിഡിയോയും പരിശോധിക്കട്ടെ. അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയില്ല. താന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും എന്തുകൊണ്ടാണ് അവര്‍ക്ക് അങ്ങനെ തോന്നിയതെന്ന് തനിക്കറിയില്ലെന്നും സി.ടി. രവി പറഞ്ഞു. കേസില്‍ എല്ലാ നടപടി ക്രമങ്ങും നിയമപ്രകാരം എടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *