പുതുവർഷത്തിൽ ലഖ്നൗവിനെ നടുക്കിയ ക്രൂര കൊലപാതകം; 24 കാരൻ കൊലപ്പെടുത്തിയത് അമ്മയേയും 4 സഹോദരിമാരേയും

പുതുവർഷത്തിൽ ലഖ്നൗവിനെ നടുക്കിയ ക്രൂര കൊലപാതകം; 24 കാരൻ കൊലപ്പെടുത്തിയത് അമ്മയേയും 4 സഹോദരിമാരേയും

പുതുവർഷ ദിനത്തിൽ ഉത്തർ പ്രദേശിലെ ലഖ്നൗവിനെ ഞെട്ടിച്ച് ക്രൂര കൊലപാതകം. അമ്മയെയും 4 സഹോ​ദരിമാരെയും 24കാരൻ കൊലപ്പെടുത്തി. പ്രതിയായ അർഷാദ് (24) നെ പൊലീസ് അറസ്റ്റ് ചെയ്തു. അർഷാദിൻ്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) അമ്മയുമാണ് കൊല്ലപ്പെട്ടത്.

ലഖ്‌നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളത്തുടർന്നാണ് അമ്മയും സഹോദരിയമടക്കം 5 പേരുടെ അരും കൊലക്ക് ഇയാൾ മുതർന്നതെന്ന് പോലീസ് പറയുന്നു. കൊലപാതകത്തെത്തുടർന്ന് അർഷാദിനെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തന്നെയാണ് പൊലീസ് പിടികൂടുന്നത്.

അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിനായി ഫോറൻസിക് സംഘത്തെ ക്രൈം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *