രത്തന്‍ ടാറ്റയുടെ അന്ത്യയാത്ര സര്‍ക്കാര്‍ ബഹുമതികളോടെയെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി; പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം; കണ്ണീരോടെ മുംബൈ

രത്തന്‍ ടാറ്റയുടെ അന്ത്യയാത്ര സര്‍ക്കാര്‍ ബഹുമതികളോടെയെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി; പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം; കണ്ണീരോടെ മുംബൈ

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ സംസ്‌കാര ചടങ്ങുകള്‍ ബഹുമതികളോടെ സര്‍ക്കാര്‍ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. ധാര്‍മികതയുടെയും സംരംഭകത്വത്തിന്റെയും സവിശേഷമായ മിശ്രിതമാണ് രത്തന്‍ ടാറ്റയെന്ന് എക്‌നാഥ് ഷിന്‍ഡെ രത്തന്‍ ടാറ്റയെ വിശേഷിപ്പിച്ചു. ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ ദക്ഷിണ മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ (എന്‍സിപിഎ) പൊതുജനങ്ങള്‍ക്ക് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സാധിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചതായി എക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി.

രത്തന്‍ ടാറ്റയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വമായിരുന്നു ടാറ്റയെന്ന് മോദി എക്ലില്‍ കുറിച്ചു. ടാറ്റ ഗ്രൂപ്പിന് അദ്ദേഹം സ്ഥിരതയാര്‍ന്ന നേതൃത്വം നല്‍കി. ബോര്‍ഡ് റൂമുകള്‍ക്കപ്പുറത്തേക്ക് അദ്ദേഹം സംഭാവനകള്‍ നല്‍കിയതായും മോദി എക്‌സില്‍ കുറിച്ചു.

രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നല്‍കി അദേഹത്തെ ആദരിച്ചിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രക്തസമ്മര്‍ദം കുറഞ്ഞ് അവശനായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991 മുതല്‍ 2012 വരെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായിരുന്നു. 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയൊഴിഞ്ഞത്. 2017 ജനുവരിയില്‍ എന്‍.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയര്‍മാനായി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *