മലയാളി അധ്യാപികയുടെ മരണം: അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍തൃമാതാവ്

മലയാളി അധ്യാപികയുടെ മരണം: അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍തൃമാതാവ്

സ്ത്രീധന പീഡനത്തിൻ്റെ പേരിൽ മലയാളിയായ കോളജ് അധ്യാപിക ആത്മഹത്യാ ചെയ്ത സംഭവത്തിൽ അന്വേഷണമാരംഭിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍തൃമാതാവ്. വിഷം കഴിച്ചാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ നാഗർ കോവിലിൽ താമസിക്കുകയായിരുന്ന ശ്രുതിയെ (25) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നാഗർകോവിലിലെ ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ വച്ചാണ് ശ്രുതി ജീവനൊടുക്കിയത്. അതേസമയം ശ്രുതിയുടെ ശബ്‌ദസന്ദേശം പൊലീസ് കണ്ടെത്തിയിരുന്നു. സ്ത്രീധനപീഡനം മൂലമാണ് തന്റെ ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന ശ്രുതിയുടെ ശബ്ദസംഭാഷണമാണ് പുറത്തുവന്നത്. ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ശ്രുതിയെ കണ്ടെത്തിയത്. 6 മാസം മുൻപായിരുന്നു തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം നടന്നത്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ ഭർതൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞായിരുന്നു വഴക്ക്.

മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽനിന്ന് ഭക്ഷണം കഴിക്കാൻ ഭർതൃമാതാവ് നിർബന്ധിച്ചെന്നും ശബ്‌ദസന്ദേശത്തിൽ ശ്രുതി പറയുന്നുണ്ട്. അതേസമയം ശ്രുതിയുടെ കുടുംബം കോയമ്പത്തൂരിൽ സ്ഥിരതാമസമാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *