വയലന്‍സ് ഉള്ളതു കൊണ്ട് മാത്രമല്ല ‘മാര്‍ക്കോ’ വിജയിച്ചത്: ടൊവിനോ

വയലന്‍സ് ഉള്ളതു കൊണ്ട് മാത്രമല്ല ‘മാര്‍ക്കോ’ വിജയിച്ചത്: ടൊവിനോ

വയലന്‍സ് ഉള്ളതു കൊണ്ട് മാത്രമല്ല ‘മാര്‍ക്കോ’ വിജയിച്ചതെന്ന് നടന്‍ ടൊവിനോ തോമസ്. ഡിസംബര്‍ 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്. മാത്രമല്ല ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് വേര്‍ഷനുകള്‍ ഗംഭീര സ്വീകാര്യതയോടെയാണ് പ്രദര്‍ശനം തുടരുന്നത്. സിനിമയുടെ തമിഴ് വേര്‍ഷനും ശ്രദ്ധ നേടുന്നുണ്ട്. മാര്‍ക്കോയെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

മാര്‍ക്കോ നല്ല ഒരു സിനിമയാണ്. ടെക്‌നിക്കലിയും അതിലെ പ്രകടനങ്ങള്‍ കൊണ്ടുമാണ് വയലന്‍സ് വിശ്വസനീയമായി തോന്നിയത്. അല്ലാതെ വയലന്‍സ് കൊണ്ട് മാത്രമല്ല. സിനിമ എന്ന നിലക്ക് നല്ലതായതു കൊണ്ടാണ് മാര്‍ക്കോ വിജയിച്ചത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയില്‍ നമ്മള്‍ കാണുന്നതൊന്നും ശരിക്കും നടക്കുന്നതല്ലല്ലോ, ഒരു മേക്ക് ബിലീഫ് ആണ്.

ആ മേക്ക് ബിലീഫ് അത്രയും വിജയകരമായി അവര്‍ക്ക് ചെയ്യാന്‍ പറ്റി എന്നുള്ളിടത്താണ് ആ സിനിമ ആഘോഷക്കപ്പെടുന്നത്. ഏത് ഇമോഷന്‍ ആണെങ്കിലും ആള്‍ക്കാരെ അത്രയും നന്നായി വിശ്വസിപ്പിക്കാന്‍ സാധിച്ചാല്‍ അത് വിജയിക്കും എന്നാണ്  തന്റെ ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റിയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തില്‍ ടൊവിനോ പറയുന്നത്.

അതേസമയം, ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് നിര്‍മ്മിച്ചത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദര്‍ശനത്തിനെത്തും. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്‌സ് വിറ്റ് പോയത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ് ഒരുക്കിയിരിക്കുന്നത്.

സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *