ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കൊടുക്കുന്ന പുരസ്‌കാരമായ ബാലൺ ഡി ഓർ ഇത്തവണ നേടാൻ പോകുന്ന താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. കഴിഞ്ഞ വർഷം പുരസ്‌കാരം സ്വന്തമാക്കിയത് ലയണൽ മെസി ആയിരുന്നു. അർജന്റീനൻ താരമായ ലൗറ്ററോ മാർട്ടിനെസ്സാണ് ഇത്തവണ പുരസ്‌കാരം നേടാൻ ഏറ്റവും യോഗ്യനായ താരമെന്നാണ് മെസി അഭിപ്രായപ്പെടുന്നത്.
ഇത്തവണ ബാലൺ ഡി ഓർ നേടാൻ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളാണ് വിനീഷ്യസ് ജൂനിയർ, റോഡ്രി, ജൂഡ് ബെല്ലിങ്‌ഹാം, ലൗറ്ററോ മാർട്ടിനെസ്സ് എന്നിവർ. ഇതിൽ ഏറ്റവും കൂടുതൽ സാധ്യത ഉള്ള താരം വിനിയാണ്. ഈ മാസം 28 ആം തിയതിയാണ് ഫ്രാൻസ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക. ലൗറ്ററോ മാർട്ടിനെസിന്റെ മികവിനെ കുറിച്ച് ലയണൽ മെസി സംസാരിച്ചിരിക്കുകയാണ്.
ലയണൽ മെസി പറയുന്നത് ഇങ്ങനെ:
” മറ്റാരെക്കാളും കൂടുതൽ ബാലൺ ഡി ഓർ അർഹിക്കുന്നത് ലൗറ്ററോയാണ്. അദ്ദേഹത്തിന് ഒരു ഗംഭീര വർഷമായിരുന്നു. കോപ്പ അമേരിക്ക ഫൈനലിൽ അദ്ദേഹം ഗോൾ നേടി. കോപ്പ അമേരിക്കയിലെ ടോപ്പ് സ്കോററും അദ്ദേഹം തന്നെയായിരുന്നു ” ലയണൽ മെസ്സി പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം പുറത്തെടുക്കാൻ ലൗറ്ററോ മാർട്ടിനെസിന് സാധിച്ചിട്ടുണ്ട്. ഇന്റർ മിലാന് രണ്ട് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ താരത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു.