സാം കോൺസ്റ്റാസുമായുള്ള വഴക്കിന് വിരാട് കോഹ്‌ലിക്കുള്ള ശിക്ഷ ശാസനയിലും ചെറിയ പിഴയിലും മാത്രമൊതുക്കിയതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ വിമർശിച്ചു. മെൽബണിൽ നടന്നുകൊണ്ടിരിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ (ഡിസംബർ 26, വ്യാഴാഴ്ച) 19 വയസ്സുള്ള ഓസ്‌ട്രേലിയൻ യുവതാരത്തിന്റെ ദേഹത്ത് മനഃപൂർവം ഇടിച്ചതിന് കോഹ്‌ലിക്ക് ഒരു ഡി മെറിറ്റ് പോയിന്റും മാച്ച് ഫീയുടെ 20 ശതമാനവും ആണ് പിഴ ആയി നൽകിയത്.
ഐസിസിയുടെ നിയമങ്ങൾ ഇത്ര കർശനം ആയിട്ടും വിരാടിന് ലഭിച്ച ശിക്ഷ കുറഞ്ഞു പോയി എന്നാണ് മൈക്കിൾ വോൻ പറഞ്ഞത്. മനഃപൂർവം യുവതാരത്തെ ഉപദ്രവിക്കുക എന്ന ഗുരുതരമായ കുറ്റമാണ് വിരാട് ചെയ്തത് എന്നും അത് ലെവൽ 2 കുറ്റം ആയിരുന്നു എന്നും പറഞ്ഞ മുൻ ഹാരം വിരാട് രക്ഷപെട്ടു എന്ന് പറയുകയും ചെയ്തു.
“വിരാട് വളരെ ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു. ഇന്നലത്തെ വാക്കേറ്റം ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാര്യം ഒന്നും ആയിരുന്നില്ല. ഓസ്‌ട്രേലിയൻ താരം നന്നായി കളിച്ചതിന്റെ ദേഷ്യം ആയിരുന്നു കോഹ്‌ലിക്ക്. അഡ്‌ലെയ്ഡ് ഓവലിൽ മുഹമ്മദ് സിറാജിന് ലഭിച്ച അതെ ശിക്ഷ വിരാടിനും ലഭിച്ചു. പക്ഷെ അത് അല്ലായിരുന്നു വേണ്ടത്, വിലക്ക് വരെ കൊടുക്കണം ആയിരുന്നു ”വോൺ ഫോക്സ് ക്രിക്കറ്റിൽ പറഞ്ഞു.
അഡ്‌ലെയ്ഡ് ഓവലിൽ നടന്ന രണ്ടാം ടെസ്റ്റിൽ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് നേടി കഴിഞ്ഞുളള അമിതകോഹത്തിനും മുഹമ്മദ് സിറാജിനും സമാന ശിക്ഷ ആണ് കിട്ടിയത്.