തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ച് സ്റ്റാലിനും പിണറായിയും

തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ച് സ്റ്റാലിനും പിണറായിയും

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി അകെ സ്റ്റാലിനും ചേർന്ന് വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പെരിയാർ സ്മാരകത്തിൽ ഇരുമുഖ്യമന്ത്രിമാരും ചേർന്ന് പുഷ്പാർച്ചന നടത്തി. പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു.കേരള മന്ത്രിമാരായ വിഎൻ വാസവനും സജി ചെറിയാനും തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, ഇ വി വേലു, എംപി സ്വാമിനാഥൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പെരിയാർ സ്മാരകം ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയിൽ പൊതുസമ്മേളനം നടക്കും. ചടങ്ങിൽ പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ദ്രാവിഡ കഴക അധ്യക്ഷൻ കെ വീരമണി ചടങ്ങിന്റെ മുഖ്യാതിഥിയാണ്. 1985ൽ കേരള സർക്കാർ വൈക്കം വലിയ കവലയിൽ നൽകിയ 84 സെന്റ് സ്ഥലത്ത് തന്തൈ പെരിയാർ സ്മാരകം പണിയാൻ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംജിആർ തീരുമാനിക്കുകയായിരുന്നു.

തന്തൈ പെരിയാർ സ്മാരകം തമിഴ്നാടിന്റെ പ്രധാന പരിഗണനയിലുള്ളത്. 1994ൽ ഉദ്ഘാടനം ചെയ്ത സ്മാരകം പിന്നീട് ശോച്യാവസ്ഥയിലായി. എന്നാൽ 2023 മാർച്ച് 31ന് സ്മാരക നവീകരണത്തിനായി തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ 8.14 കോടി രൂപ അനുവദിച്ചെന്നു പ്രഖ്യാപിച്ചതോടെ പണികൾ നീങ്ങിയതു വളരെ വേഗത്തിലാണ്.

സ്മാരക നിർമാണത്തിനായി തമിഴ്നാട്ടിൽ നിന്നാണു തൊഴിലാളികൾ എത്തിയത്. കേരള സർക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ സ്റ്റാലിൻ അന്നു സ്മാരകം സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പൊതുമരാമത്തു വകുപ്പായിരുന്നു നിർമാണം. പൊതുമരാമത്ത് വകുപ്പ് മന്ത്രി എവി വേലു ഇതിനിടെ പല തവണ വൈക്കം സന്ദർശിച്ച് നിർമാണപുരോഗതി വിലയിരുത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *