അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

അന്ന് സ്മിത്തിന്റെ ബുദ്ധി അശ്വിൻ കറക്കി ദൂരെയെറിഞ്ഞു, അവനെക്കാൾ തന്ത്രശാലിയായ ഒരു താരം ഇന്ന് ലോകത്തിൽ ഇല്ല; ഇതിഹാസ സ്പിന്നറുടെ പാടവം വെളിപ്പെടുത്തി മുഹമ്മദ് കൈഫ്

ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഡിസംബർ 18 ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ ബ്രിസ്‌ബേൻ ടെസ്റ്റിൻ്റെ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.

തൻ്റെ കരിയറിൽ ഉടനീളം, താനൊരു തന്ത്രശാലിയായ ബോളർ ആണെന്ന് അശ്വിൻ പലവട്ടം തെളിയിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് അടുത്തിടെ ഓസ്‌ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്തിനെതിരെ അശ്വിൻ പ്രയോഗിച്ച ഒരു ബുദ്ധി വെളിപ്പെടുത്തിയിരിക്കുകയാണ്.
2021ൽ ഡൽഹി ക്യാപിറ്റൽസിൻ്റെ (ഡിസി) കോച്ചിംഗ് സ്റ്റാഫിൻ്റെ ഭാഗമായിരുന്നപ്പോൾ നെറ്റ്സിൽ സ്മിത്തിന് പന്തെറിയാൻ അശ്വിനോട് ആവശ്യപ്പെട്ട കാര്യം കൈഫ് അനുസ്മരിച്ചു. ബാറ്ററുടെ ഹെൽമറ്റിൽ ക്യാമറ ഉള്ളത് കാരണം ബൗളർ അത് നിരസിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

തൻ്റെ എക്സ് ഹാൻഡിൽ പങ്കിട്ട ഒരു വീഡിയോയിൽ സംസാരിക്കവെ കൈഫ് പറഞ്ഞു:

“സ്റ്റീവ് സ്മിത്ത് ഞങ്ങളുടെ ടീമിലുണ്ടായിരുന്നു, ഒരു ദിവസം അവൻ ബാറ്റ് ചെയ്യാൻ നെറ്റ്സിൽ വന്നപ്പോൾ, അശ്വിനോട് പന്തെറിയാൻ ഞാൻ അശ്വിനോട് ആവശ്യപ്പെട്ടു, പക്ഷേ ഓഫ് സ്പിന്നർ അത് നിരസിച്ചു. അപ്പോഴാണ് കളിയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള വിശകലനം എന്നെ ആകർഷിച്ചത്.

“അശ്വിൻ പറഞ്ഞു, സ്മിത്തിൻ്റെ ഹെൽമെറ്റിൽ ക്യാമറ ഉള്ളതിനാൽ ഞാൻ സ്മിത്തിന് ഇതിന്റെ ബൗൾ ചെയ്യില്ല. എന്റെ ബോളിങ് റെക്കോഡ് ചെയ്താൽ അവൻ ലോകകപ്പ് സമയത്ത് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഒരു സഹതാരമെന്ന നിലയിൽ സ്മിത്തിനെ സഹായിക്കാൻ അദ്ദേഹം തയ്യാറായിരുന്നു, പക്ഷേ ലോകകപ്പിന് വേണ്ടി സ്മിത്തിനെ ഒരുക്കാൻ തയാറായിരുന്നില്ല .”

കളിയിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഫോർമാറ്റുകളിലുടനീളം 765 വിക്കറ്റുകൾ നേടിയ 38-കാരൻ ബാറ്റർ എന്ന നിലയിൽ പോലും ടീമിന് സഹായം ചെയ്തിട്ടുണ്ട് .

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *