“അവൻ ഇല്ല എന്ന സങ്കടം സഹിക്കാനാവുന്നില്ല, മുംബൈ ഇന്ത്യൻസ് എന്നും ആ താരത്തെ മിസ് ചെയ്യും”; ഹാർദിക്‌ പാണ്ട്യയുടെ വാക്കുകൾ വൈറൽ

“അവൻ ഇല്ല എന്ന സങ്കടം സഹിക്കാനാവുന്നില്ല, മുംബൈ ഇന്ത്യൻസ് എന്നും ആ താരത്തെ മിസ് ചെയ്യും”; ഹാർദിക്‌ പാണ്ട്യയുടെ വാക്കുകൾ വൈറൽ

ഇപ്പോൾ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ മികച്ച ടീമിനെ സജ്ജമാക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നു. അവാര്ഡ് പ്രധാന താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക്‌ പാണ്ട്യ, സൂര്യ കുമാർ യാദവ്, ജസ്പ്രീത് ബുംറ, തിലക് വർമ്മ എന്നിവരെ റീറ്റെയിൻ ചെയ്തപ്പോൾ തന്നെ ടീമിന്റെ മുക്കാൽ ശതമാനം ശക്തിയും ആയിരുന്നു. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് മുംബൈ. അതുകൊണ്ട് ഇത്തവണ രണ്ടും കൽപ്പിച്ചാണ് ടീം ഇറങ്ങുന്നത്.

എന്നാൽ ടീമിൽ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന വരവായിരുന്നു വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ. പക്ഷെ മെഗാ താരലേലത്തിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ മുംബൈക്ക് സാധിച്ചില്ല. സൺ റൈസേഴ്‌സ് ഹൈദെരാബാദാണ് താരത്തിനെ സ്വന്തമാക്കിയത്. ഇഷാൻ കിഷന്റെ വിടവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ ഹാർദിക്‌ പാണ്ട്യ.

ഹാർദിക്‌ പാണ്ട്യയുടെ വാക്കുകൾ ഇങ്ങനെ:

“മുംബൈ ഇന്ത്യന്‍സിന്റെ ഡ്രെസിങ് റൂമിലെ ഫ്രഷ്‌നസും എനര്‍ജിയുമായിരുന്നു ഇഷാന്‍. ഞങ്ങള്‍ക്ക് അവനെ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ലേലത്തില്‍ ഇഷാനെ തിരിച്ച് സ്വന്തമാക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. കാരണം അത്രത്തോളം മികച്ച താരമാണ് ഇഷാന്‍ കിഷന്‍. അവന്‍ ആളുകളെ ചിരിപ്പിച്ച് എപ്പോഴും ഡ്രസിങ് റൂമിനെ സജീവമായി നിലനിര്‍ത്തുമായിരുന്നു”

ഹാർദിക്‌ പാണ്ട്യ തുടർന്നു:

“മറ്റുള്ളവരോട് അവന്‍ കാണിക്കുന്ന സ്‌നേഹവും കരുതലും വളരെ സ്വാഭാവികമായിരുന്നു. ഇനി മുംബൈയുടെ ഡ്രെസിങ് റൂമില്‍ ഇനി അവന്റെ കളിയും ചിരിയും ഉണ്ടാവില്ല. ബര്‍ത്ത്‌ഡേ ആഘോഷങ്ങളിലെ കേക്ക് സ്മാഷിങ്ങും ആളുകളെ പ്രാങ്ക് ചെയ്യുന്നതും ഇനി കുറയും. ഇഷാന്‍ അങ്ങനെയായിരുന്നു ഈ ടീമിനെ സ്‌നേഹിച്ചത്. ഇനിയതെല്ലാം മിസ് ചെയ്യും. ഇഷാന്‍ കിഷന്‍, നിങ്ങള്‍ എപ്പോഴും മുബൈയുടെ ‘പോക്കറ്റ് ഡൈനാമോ’ തന്നെയായിരിക്കും. ഞങ്ങളെല്ലാവരും നിന്നെ സ്‌നേഹിക്കുകയും മിസ് ചെയ്യുകയും ചെയ്യും” ഹാർദിക്‌ പാണ്ട്യ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *