അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖ് കുതിരവട്ടത്ത്; കസ്റ്റഡി അപേക്ഷ നല്‍കാന്‍ പൊലീസ്

അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ആഷിഖ് കുതിരവട്ടത്ത്; കസ്റ്റഡി അപേക്ഷ നല്‍കാന്‍ പൊലീസ്

കോഴിക്കോട് താമരശ്ശേരിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ മകനെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കട്ടിപ്പാറ വേനക്കാവില്‍ സുബൈദയെ വെട്ടിക്കൊന്ന മകന്‍ ആഷിഖിനെ ആണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സുബൈദയെ ആഷിഖ് കൊലപ്പെടുത്തിയത്.

പൊലീസ് കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് ആഷിഖിനെ മാറ്റിയത്. അതേസമയം പ്രതിക്കായി ഇന്ന് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. മാതാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. പണം നല്‍കാത്തതിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ജന്മം നല്‍കിയതിനുള ശിക്ഷയാണ് കൊല, ആ ശിക്ഷ ഞാന്‍ നടപ്പാക്കിയെന്നായിരുന്നു കൃത്യത്തിന് ശേഷം യുവാവ് പറഞ്ഞുകൊണ്ടിരുന്നത്. സുബൈദയുടെ സഹോദരിയുടെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അരുംകൊല നടന്നത്. മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആഷിഖ് അടുത്ത വീട്ടില്‍ നിന്നും തേങ്ങ പൊളിക്കാനാണെന്നും പറഞ്ഞ് കൊടുവാള്‍ ചോദിച്ച് വാങ്ങി. ശേഷം വീട്ടിനകത്ത് കയറി സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ ആശുപത്രിയിലെത്തും മുമ്പേ തന്നെ മരിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആഷിഖിനെ താമരശ്ശേരി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. മയക്കുമരുന്നിന് അടിമയായ ആഷിഖ് നേരത്തെ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *