
കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തുമെന്നും കപ്പല്‍ നിര്‍മാണ മേഖലക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും. ഇതിനായി 5.7 കോടി രൂപ നീക്കി വയ്ക്കും.
കപ്പല്‍ നിര്‍മാണ മേഖലക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് കൊച്ചിന്‍ ഷിപ്യാര്‍ഡിന് കൂടുതല്‍ പ്രയോജനപ്പെടും. ബിഹാറിനു വേണ്ടി മഖാന ബോര്‍ഡ് രൂപികരിക്കുമെന്നും ധാനമന്ത്രി പറഞ്ഞു. സസ്യാഹാരികളുടെ പ്രോട്ടീന്‍ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്.
ഇതിന്റെ ഉല്‍പാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് നേരത്തേ ബിഹാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മഖാനയുടെ ഉല്‍പാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് മഖാന ബോര്‍ഡിന്റെ ലക്ഷ്യം. അതേസമയം, കുംഭ മേളയിലെ അപകടം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു. തുടർന്ന് സഭ വിട്ടിറങ്ങി. സഭ വിട്ടിറങ്ങിയ പ്രതിപക്ഷം പിന്നീട് തിരിച്ചെത്തി. ഇറങ്ങിപ്പോക്ക് പ്രതീകാത്മകമായ പ്രതിഷേധമെന്ന് പ്രതിപക്ഷം പറഞ്ഞു.