“സഞ്ജുവിന്റെ കാര്യത്തിൽ സിലക്ഷൻ കമ്മിറ്റിക്ക് ആശങ്ക, ആ ഒരു കാര്യം പരിഹരിച്ചില്ലെങ്കിൽ പണിയാണ്”; തുറന്ന് പറഞ്ഞ് അനിൽ കുംബ്ലെ

“സഞ്ജുവിന്റെ കാര്യത്തിൽ സിലക്ഷൻ കമ്മിറ്റിക്ക് ആശങ്ക, ആ ഒരു കാര്യം പരിഹരിച്ചില്ലെങ്കിൽ പണിയാണ്”; തുറന്ന് പറഞ്ഞ് അനിൽ കുംബ്ലെ

രോഹിത്ത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാനായി ആരാധകർ വിശേഷിപ്പിക്കുന്ന താരമാണ് സഞ്ജു സാംസൺ. ഇപ്പോൾ നടന്ന ബംഗ്ലാദേശ് പര്യടനത്തിൽ സെഞ്ചുറി അടക്കം തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇതോടെ ടി-20 ഓപ്പണിങ് സ്ഥാനത്തേക്ക് ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമായി സഞ്ജുവിനെ ഇനി ആരാധകർക്ക് കാണാം. നാളെ മുതലാണ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള നാല് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്ക് തുടക്കമാകുന്നത്.

സഞ്ജു സാംസന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ അനിൽ കുംബ്ലെ. സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെതിരെ മികച്ച റൺ സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള താരമാണ് സഞ്ജു സാംസൺ. അദ്ദേഹം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കുംബ്ലെ വിശദമാക്കി.

അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ:

“ബാറ്ററെന്ന നിലയില്‍ സഞ്ജു സാംസണ്‍ ക്ലാസ് പ്ലെയര്‍ തന്നെയാണന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനെ നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഒരുപാട് പേര്‍ സംസാരിക്കുന്നുണ്ട്. ബംഗ്ലാദേശുമായുള്ള അവസാനത്തെ മല്‍സരത്തില്‍ നേടിയ സെഞ്ച്വറി അദ്ദേഹത്തെ സഹായിക്കുക തന്നെ ചെയ്യും. ഒരു ബാറ്ററെന്ന നിലയില്‍ സഞ്ജുവിന്റെ ശേഷിയെക്കുറിച്ചു നമുക്കെല്ലാം നന്നായി അറിയാം. അദ്ദേഹം ശരിക്കുമൊരു ക്ലാസ് പ്ലെയറാണ്”

അനിൽ കുംബ്ലെ തുടർന്നു:


“സഞ്ജു സാംസണിനെ സംബന്ധിച്ച് സ്ഥിരതയെന്നതു വലിയൊരു പ്രശ്‌നം തന്നെയാണ്. ഇതേക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റിക്കും ആശങ്കയുണ്ട്. ഓപണർ ആയിട്ട് മാത്രമല്ല, വേണമെങ്കിൽ മൂന്ന് നാല് എന്നി പൊസിഷനിൽ അദ്ദേഹത്തെ കളിപ്പിക്കുന്നതാവും കൂടുതൽ പ്രയോജനകരം. അതിലൂടെ അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവിനെ വർധിപ്പിക്കാൻ സാധിക്കും. കൂടാതെ പേസർമാരെക്കാളും സ്പിന്നർമാർക്കെതിരെ സഞ്ജുവിന് തകർത്തടിക്കാൻ അത് സഹായകരമാകും” അനിൽ കുംബ്ലെ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *