
2025 ലെ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. സഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. കുംഭമേളയെ ചൊല്ലിയാണ് സഭയിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയത്. തുടർച്ചയായി എട്ടാം തവണയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. യുവാക്കൾ സ്ത്രീകൾ മധ്യവർഗം കർഷകർ എന്നിവർക്ക് പരിഗണന. കാർഷിക പദ്ധതിക്ക് വിവിധ പദ്ധതികൾ. പി എം കിസാൻ ആനുകൂല്യം വർധിപ്പിക്കും. സമ്പൂർണ ദാരിദ്യ്ര നിർമാർജ്ജനം ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ബജറ്റിലെ പ്രഖ്യാപനങ്ങൾ
- ബിഹാറിനായി മഖാന ബോർഡ്
- പ്രോട്ടീൻ സമൃദ്ധമായ താമരവിത്ത് കൃഷി 5 പ്രോത്സാഹിപ്പിക്കാൻ ബിഹാറിൽ മഖാന ബോർഡ്
- പരുത്തി കൃഷി പ്രോത്സാഹിപ്പിക്കും
- പരുത്തി കൃഷിക്കായി പഞ്ചവത്സര പദ്ധതി കൊണ്ടുവരും
- കിസാൻ പദ്ധതികളിൽ വായ്‌പാ പരിധി ഉയർത്തും
- ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം
- കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി
- സ്റ്റാർട്ട് അപ്പിൽ 27മേഖലകളെ കൂടി ഉൾപ്പെടുത്തി
- ചെറുകിട ഇടത്തരം മേഖല വായ്‌പയ്ക്കായി 5.7കോടി
- 100 ജില്ലകൾ കേന്ദ്രീകരിച്ച് കാർഷിക വികസനം ത്വരിതപ്പെടുത്തും
- ബീഹാറിൽ പുതിയ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്
- അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷഹാകര പദ്ധതി
- നൈപുണ്യ വികസത്തിന് 5 നാഷണൽ സെന്റർ ഫോർ എക്സലൻസ്
- തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കും
- പാദരക്ഷാ നിർമാണ മേഖലയിൽ 22 ലക്ഷം തൊഴിൽ അവസരം
- മെയ്‌ഡ് ഇൻ ഇന്ത്യ ടാഗിന് പ്രചാരണം
- അങ്കണവാടികൾക്ക് പ്രത്യേക പദ്ധതി
- പാട്‌ന ഐഐടിക്ക് പ്രത്യേക വികസന പദ്ധതി
- സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ജൻധാന്യ യോജന നടപ്പാക്കും
- സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർധിപ്പിക്കും
- 5 വർഷത്തിനുള്ളിൽ 75000 മെഡിക്കൽ സീറ്റുകൾ
- ആദിവാസി വനിതാ സംരംഭങ്ങൾക്ക് സഹായം
- ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഇന്റർനെറ്റ് ഉറപ്പാക്കും
- വനിതാ സംരംഭകർക്ക് രണ്ടുകോടി വരെ വായ്‌പ
- വഴിയോര കച്ചവടക്കാർക്കായി പിഎം സ്വനിധി വായ്‌പാ സഹായം
- ജൽജീവൻ പദ്ധതി 2028 വരെ
- ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം