ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. അതേസമയം ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമർശനം ഉന്നയിച്ചു. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് ആര്‍ജെഡിയുടെ പ്രതികരിച്ചു.

കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ശക്തമായ വിമര്‍ശനമാണ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ബില്ല് ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയമെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കി.

അതേസമയം ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റുകയായിരുന്നു. 2 ബില്ലുകളാണ് അവതരിപ്പിച്ചത്. ലോകസഭ -നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള 129 ആം ഭേദഗതി ബില്ല്, നിയമസഭകളുള്ള മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒരേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബില്ല് എന്നിവയാണ് അവതരിപ്പിച്ചത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *