
ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ക്രിക്കറ്റ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പാകിസ്ഥാൻ ദുബായ് എന്നിവിടങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്. ബോർഡർ ഗവാസ്കർ ട്രോഫിയിലെ തോൽവിക്ക് ശേഷം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായിരുന്നു. അതിൽ വൻ തോതിലുള്ള വിമർശനവും താരങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
അത് കൊണ്ട് തന്നെ ചാമ്പ്യൻസ് ട്രോഫി കപ്പ് ജേതാക്കളായി ഇന്ത്യ മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം കാണാനാണ് ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. നാളുകൾ ഏറെയായി പാകിസ്താന് ഇന്ത്യയെ തോൽപിക്കാൻ സാധിക്കുന്നില്ല.
ടീമിലെ താരങ്ങളുടെ മോശം പ്രകടനം കാരണം ഒരു കോമഡി മെറ്റീരിയൽ ആയിട്ടാണ് ഇപ്പോൾ പാക്കിസ്ഥാൻ ടീമിനെ ആരാധകർ കാണുന്നത്. ഇന്ത്യക്കെതിരെ പാകിസ്ഥാൻ ടീം തോൽക്കുമെന്നും അതിന്റെ കാരണവും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ വസിം അക്രം.
വസിം അക്രം പറയുന്നത് ഇങ്ങനെ:
” ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം ദുബായിലാണ് നടക്കാനിരിക്കുന്നത്. ദുബായില്‍ ഇപ്പോഴുള്ള വിക്കറ്റില്‍ പുല്ലൊന്നുമില്ല. അതുകൊണ്ടു തന്നെ ബോള്‍ ഗ്രിപ്പ് ചെയ്യുന്നുമുണ്ട്. ഒരു സ്പിന്നറും ഒരു പാര്‍ട്ട് ടൈം സ്പിന്നറുമായിട്ടാണ് പാകിസ്താന്റെ വരവ്. എന്നാല്‍ ഇന്ത്യയുടെ പക്കല്‍ മൂന്ന്- നാല് സ്പിന്നര്‍മാരുണ്ട്. ഇതു തീര്‍ച്ചയായും വ്യത്യാസമുണ്ടാക്കുക തന്നെ ചെയ്യും. പാകിസ്താനെതിരേ ഇന്ത്യക്കു ഇതു മുന്‍തൂക്കവും നല്‍കിയേക്കും” വസിം അക്രം പറഞ്ഞു.