‘ഗർഭിണിയായ ഭാര്യയെ കൊന്ന് ആസിഡിലിട്ട് നശിപ്പിക്കാൻ ശ്രമം, നിർണായകമായത് സെർച്ച് ഹിസ്റ്ററി’; 20കാരന് തടവ് ശിക്ഷ വിധിച്ച് കോടതി

‘ഗർഭിണിയായ ഭാര്യയെ കൊന്ന് ആസിഡിലിട്ട് നശിപ്പിക്കാൻ ശ്രമം, നിർണായകമായത് സെർച്ച് ഹിസ്റ്ററി’; 20കാരന് തടവ് ശിക്ഷ വിധിച്ച് കോടതി

ഓസ്‌ട്രേലിയയിൽ ഗർഭിണിയായ 19കാരി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആസിഡിലിട്ട് നശിപ്പിക്കാൻ ശ്രമിച്ച മെരാജ് സഫർ എന്ന 20 കാരന് സിഡ്‌നി സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചു. 2022 ജനുവരി 29ന് നടത്തിയ കൊലപാതകത്തിലാണ് വ്യാഴാഴ്ച സിഡ്നി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. 16 വർഷത്തിന് ശേഷം മാത്രമായിരിക്കും യുവാവിന് ആദ്യ പരോളിന് അർഹതയുള്ളതെന്നും കോടതി വ്യക്തമാക്കി.

2021 ഒക്ടോബറിൽ രഹസ്യമായാണ് 20കാരനായ മെരാജ് സഫറും 19കാരിയെ വിവാഹം ചെയ്തത്. ദമ്പതികൾ രണ്ട് പേരുടെയും ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. പിന്നാലെ ഭർത്താവ് ഉപദ്രവിക്കുന്നതായും വിവാഹ മോചനത്തിന് ശ്രമിക്കുന്നതായും യുവതി സുഹൃത്തുക്കളോട് വിശദമാക്കിയിരുന്നു. ഗാർഹിക പീഡനത്തേത്തുടർന്ന് 19കാരിയായ അർണിമ ഹയാത്ത് വിവാഹ ബന്ധം ഉപേക്ഷിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് മെരാജ് സഫർ എന്ന 20കാരൻ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയത്.

ഭാര്യ വിവാഹ മോചനം നേടിയതിന് ശേഷം വൈദ്യ പഠനം തുടരാനുള്ള ശ്രമം നടത്തിയതിന് പിന്നാലെയാണ് 20കാരന്റെ ക്രൂരത. വടക്കൻ പാരമട്ടയിലെ വീടിനുള്ളിലാണ് 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊല ചെയ്തതിന് പിന്നാലെ നൂറ് ലിറ്റർ ഹൈഡ്രോക്ലോറിക് ആസിഡ് വാങ്ങിയ ഇയാൾ 20കാരൻ ഇത് ബാത്ത് ടബ്ബിലൊഴിച്ച ശേഷം മൃതദേഹം ഇതിലേക്ക് ഇടുകയായിരുന്നു.

ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും അർണിമ ഹയാത്തിനെ ഇടിച്ചതായും യുവതി ശ്വാസ തടസം നേരിട്ട് തളർന്ന് വീണെന്നും യുവാവ് അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. ഭയന്ന് പോയ യുവാവിന്റെ അമ്മ പൊലീസ് സഹായം തേടുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ശുചിമുറിയിലെ ബാത്ത് ടബ്ബിനുള്ളിൽ നിന്നും നഗ്നമായ നിലയിൽ 19കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ആസിഡിനുള്ളിൽ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം. അതേസമയം ശുചിമുറിയിൽ നിന്ന് 20 ലിറ്ററിന്റെ 5 ആസിഡ് കണ്ടെയ്നറുകളും പൊലീസ് കണ്ടെത്തിയിരുന്നു.

കേസിൽ നിർണായകമായത് യുവാവിന്റെ ഗൂഗിളിലെ സെർച്ച് ഹിസ്റ്ററി അടക്കമുള്ളവയാണ് ഇതി പരിഗണിച്ചാണ് കോടതി യുവാവിന് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് സിഡ്നിയിൽ എത്ര വർഷം ശിക്ഷ ലഭിക്കുമെന്നും ഹൈഡ്രോക്ലോറിക് ആസിഡിൽ ശരീരം ഉരുകുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് യുവാവ് ഗൂഗിളിൽ തിരഞ്ഞത്. ഡിഎൻഎയുടെ സഹായത്തോടെയാണ് ബാത്ത് ടബ്ബിലുണ്ടായിരുന്നത് യുവതിയുടെ മൃതദേഹമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *